ലോകത്താകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 4,19,94,442 കവിഞ്ഞു. ഇതുവരെ 11,42,744 പേര്‍ കൊവിഡ് മൂലം ലോകത്ത് മരിച്ചു. അതേസമയം 3,11,87,231 പേര്‍ രോഗവിമുക്തി നേടുകയും ചെയ്‌തു. കൊവിഡ് കേസുകളുടെ എണ്ണത്തില്‍ ഒന്നാം സ്ഥാനം തുടരുന്ന യുഎസില്‍ 86,61,651 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രാജ്യത്തെ മരണനിരക്ക് 2,28,381ആയി. രണ്ടാം സ്ഥാനത്ത് തുടരുന്ന ഇന്ത്യയില്‍ 77,61,312 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 1,17,336 പേര്‍ ഇന്ത്യയില്‍ ഇതുവരെ മരിച്ചു.
വൈറസ് വ്യാപനം നിയന്ത്രിക്കുന്നതിനായി ഫ്രാന്‍സില്‍ പ്രധാനമന്ത്രി രാത്രികാല കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. സൗത്ത് കൊറിയയില്‍ 155 പുതിയ കൊവിഡ് കേസുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 40 ദിവസത്തിനിടെയുണ്ടാകുന്ന ഏറ്റവും കൂടിയ പ്രതിദിന നിരക്കാണിതെന്ന് അധികൃതര്‍ പറഞ്ഞു. സിയോളടക്കമുള്ള സ്ഥലങ്ങളിലാണ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തത്.