ഹൈദരാബാദ്: കൊവിഡ് മഹാമാരിയില്‍ വിറച്ച് ലോകം. ലോകത്ത് ഇതുവരെ 34,01,189 പേര്‍ക്ക് രോഗം ബാധിച്ചതായാണ് ഔദ്യോഗിക കണക്ക്. 2,39,604 മനുഷ്യ ജീവനുകള്‍ പൊലിഞ്ഞു. കടുത്ത നിയന്ത്രണങ്ങളും ആരോഗ്യ സംവിധാങ്ങളും ഉപയോഗിച്ച് 10,81,639 പേരെ രോഗത്തില്‍ നിന്നും രക്ഷപ്പെടുത്തി. എങ്കിലും രോഗവും രോഗ ലക്ഷണങ്ങളുമായി ആയിരങ്ങളാണ് ഓരോ ദിവസവും എത്തുന്നത്. മറ്റ് രോഗങ്ങളുള്ളവരും പ്രായം ചെന്നവരുമാണ് മരണത്തിന് കീഴടങ്ങുന്നവരില്‍ ഏറെയും.
ഇതിനിടെ ഉത്തര കൊറിയയില്‍ ആറ് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായാണ് പുതിയ വിവരം. പ്രധാന നഗരമായ ദെയ്ഗുവിലാണ് രോഗം സ്ഥിരീകരിച്ചത്. ഉത്തര കൊറിയയുടെ ഔദ്യോഗിക ആരോഗ്യ വിഭാഗമാണ് കണക്ക് പുറത്ത് വിട്ടത്. 10780 ആണ് നിലവിലെ കൊവിഡ് കേസുകളുടെ എണ്ണം. 250 പേര്‍ മരിച്ചു. 1081 കേസുകളും വിദേശങ്ങിളില്‍ നിന്നും വന്നവരിലാണ് സ്ഥിരീകരിച്ചത്. എന്നാല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ഉടന്‍ തന്നെ സര്‍ക്കാര്‍ ശക്തമായ സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയത്. കടല്‍ കടന്നെത്തിയ എല്ലാ യാത്രക്കാരെയും 14 ദിവസം ക്വാറന്‍റൈനിലാക്കി.
അതിനിടെ അമേരിക്കയില്‍ കൊവിഡ് മരണങ്ങള്‍ ഒരു ലക്ഷത്തിന് താഴെയാകുമെന്നാണ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് പറയുന്നത്. മരണ സംഖ്യയില്‍ അമേരിക്കയില്‍ റെക്കോഡ് വളര്‍ച്ചയാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ സുരക്ഷാ നടപടികള്‍ കൂടുതല്‍ ശക്തമാക്കുകയാണ് ട്രംപ് ഭരണകൂടം. ചൈനയാണ് വൈറസിന്‍റെ പ്രഭവ കേന്ദ്രമെന്ന് അദ്ദേഹം ആവര്‍ത്തിക്കുന്നു. അതിനാല്‍ തന്നെ ചൈനയിലേക്കുള്ള യാത്രകള്‍ക്കും അദ്ദേഹം വിലക്ക് ഏര്‍പ്പെടുത്തി. അതിനിടെ ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും നല്‍കാന്‍ സുരക്ഷാ ഉപകരണങ്ങല്‍ ഇല്ലാത്തതും രാജ്യത്തെ ഭീതിയിലാക്കുന്നുണ്ട്. അമേരിക്കയില്‍ മരണ സംഖ്യം 1,00,000 മുതല്‍ 2,40,000 ആകാമെന്നാണ് കൊവിഡ്-19 ടാസ്ക് ഫോഴ്സ് കോഡിനേറ്റര്‍ ഡോ. ഡെബ്രോ ബിര്‍ക്സ് പറഞ്ഞു.