ETV Bharat / bharat

ഉത്തരാഖണ്ഡ് ദുരന്തത്തിന് കാരണം ഹിമാനിയുടെ തകര്‍ച്ചയല്ലെന്ന് ഐഎസ്‌ആര്‍ഒ - ഹിമാനി തകര്‍ച്ച

പുഴയിലേക്ക് വലിയ തോതില്‍ മഞ്ഞുവീഴ്‌ചയുണ്ടായതുകൊണ്ടാണ് അപകടം സംഭവിച്ചത്.

Chamoli disaster did not happen due to glacier burst  trivendra singh rawat on Chamoli disaster  trivendra singh rawat clear how to Chamoli disaster  Chamoli disaster news  Joshimath disaster  Glacier break did not cause Chamoli disaster  Uttarakhand CM  Uttarakhand News  Trivendra Singh Rawat'  ഉത്തരാഖണ്ഡ് ദുരന്തം  ഹിമാനി തകര്‍ച്ച  ഐഎസ്ആര്‍ഒ
ഉത്തരാഖണ്ഡ് ദുരന്തം; കാരണം ഹിമാനിയുടെ തകര്‍ച്ചയല്ലെന്ന് ഐഎസ്‌ആര്‍ഒ
author img

By

Published : Feb 8, 2021, 7:26 PM IST

Updated : Feb 8, 2021, 7:32 PM IST

ഡെറാഡൂൺ (ഉത്തരാഖണ്ഡ്): ചമോലി ദുരന്തത്തിന് കാരണം ഹിമാനിയുടെ തകർച്ചയല്ലെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത്. വിഷയം ഐഎസ്ആര്‍ഒയിലെ വിദഗ്‌ദരുമായി ചര്‍ച്ച ചെയ്‌തിരുന്നു. പുഴയിലേക്ക് വലിയ തോതില്‍ മഞ്ഞുവീഴ്‌ചയുണ്ടായതുകൊണ്ടാണ് അപകടം സംഭവിച്ചതെന്നാണ് അധികൃതര്‍ തന്നിരിക്കുന്ന വിശദീകരണമെന്ന് റാവത്ത് പറഞ്ഞു. ദുരന്ത നിവരാണ അതോറിറ്റിയുടെയും മറ്റ് പ്രധാന വകുപ്പുകളുടെയും പ്രതിനിധികള്‍ യോഗത്തിനെത്തിയിരുന്നു.

ലഭിച്ചിരിക്കുന്ന ദൃശ്യങ്ങളും ഫോട്ടോകളും പരിശോധിക്കുമ്പോള്‍ ഹിമാനി തകര്‍ച്ചയുണ്ടായതായി കണ്ടെത്താനായിട്ടില്ല. സംഭവമുണ്ടായിരിക്കുന്ന മേഖലയില്‍ അത്തരമൊരു പ്രശ്‌നമുണ്ടാകുന്ന ഭൂപ്രകൃതിയല്ലെന്നും ഐഎസ്ആര്‍ഒ അധികൃതര്‍ പറഞ്ഞു. മൂന്ന് ദിവസം മുമ്പ് മേഖലയില്‍ മഞ്ഞുവീഴ്ചയുണ്ടായതായി അധികൃതര്‍ പറഞ്ഞു. പിന്നാലെ അനേക ലക്ഷം മെട്രിക് ടൺ മഞ്ഞ് നദിയിലേക്ക് വീണിരുന്നു. ഇന്നലെയുണ്ടായ അപകടത്തില്‍ അളകനന്ദ നദിയിലെ ജലവൈദ്യുത നിലയങ്ങൾ ഒഴുകിപ്പോയിരുന്നു. നിരവധി ആളുകളെ കാണാതായിട്ടുണ്ട്. നദിയില്‍ വൻ തോതില്‍ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ നിരവധി വീടുകളും മറ്റ് കെട്ടിടങ്ങളും തകര്‍ന്നിരുന്നു.

കൂടുതല്‍ വായനയ്‌ക്ക് ഉത്തരാഖണ്ഡ് ദുരന്തം; 14 മൃതദേഹങ്ങള്‍ കണ്ടെത്തി; രക്ഷാപ്രവര്‍ത്തനം തുടരുന്നു

Last Updated : Feb 8, 2021, 7:32 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.