ഹൈദരാബാദ്: തെലങ്കാനയിലെ ഖമ്മം ജില്ലയില്‍ ദുരൂഹ സാഹചര്യത്തില്‍ പെൺകുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ ഖമ്മം പൊലീസ് കേസെടുത്തു. ഇതര മതത്തില്‍പ്പെട്ട യുവാവുമായുള്ള പെൺകുട്ടിയുടെ പ്രണയ ബന്ധത്തെ വീട്ടുകാർ എത്തിർത്തിരുന്നതായി ഖമ്മം റൂറല്‍ പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ രാമു പറഞ്ഞു.
ബന്ധുവായ യുവാവുമായി വിവാഹം ഉറപ്പിച്ചതിനെ തുടർന്നാണ് പെൺകുട്ടി ആത്മഹത്യ ചെയ്തത് എന്നാണ് അന്വേഷണ ഉദ്യോഗസ്ഥർക്ക് വീട്ടുകാർ മൊഴി നല്‍കിയത്. എന്നാല്‍ അസ്വാഭാവികത ഉള്ളതായി കണ്ടെത്തിയതിന് തുടർന്നാണ് കേസെടുത്തത് എന്ന് പൊലീസ് അറിയിച്ചു.