പാറ്റ്‌ന: ലൗഹ് ജിഹാദ് ക്യാൻസര്‍ പോലെ രാജ്യത്ത് പടരുകയാണെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്. ലൗ ജിഹാദ് രാജ്യത്തെ സമൂഹിക ഒരുമ തകര്‍ക്കുന്ന കാൻസര്‍ പോലെയായി മാറിയിരിക്കുകയാണ്. രാജ്യത്തെ പല സംസ്ഥാനങ്ങളും ഇതിനെതിരെ നിയമം രൂപീകരിച്ചിട്ടുണ്ട്. ബിഹാറിലും ഇത്തരം നിയമങ്ങള്‍ നടത്തണമെന്നും ഗിരിരാജ് സിങ് പറഞ്ഞു.
അതേസമയം വിഷയത്തില്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാരുകളെ വിമര്‍ശിച്ച് മഹാരാഷ്ട്ര മന്ത്രി അസ്‌ലം ഷെയ്ഖ് രംഗത്തെത്തി. സര്‍ക്കാരിന്‍റെ കഴിവുകേട് മറച്ചുവെക്കാൻ ലൗ ജിഹാദ് പോലുള്ള വിഷയങ്ങളിൽ നിയമങ്ങൾ നടപ്പാക്കാൻ ബിജെപി പദ്ധതിയിടുന്നതായി അസ്‌ലം ഷെയ്‌ഖ് ആരോപിച്ചു.
ലൗ ജിഹാദിനെതിരെയും നിര്‍ബന്ധിത മത പരിവര്‍ത്തനത്തിനെതിരെയും ശക്തമായ നിയമനിര്‍മാണം നടത്തുമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അസ്‌ലം ഷെയ്‌ഖിന്‍റെ പ്രസ്താവന. ശിവരാജ് സിങ് ചൗഹാന്‍റെ നേതൃത്വത്തിലുള്ള മധ്യപ്രദേശിലെ ബിജെപി സര്‍ക്കാരും ലൗ ജിഹാദിനെതിരെ നിയമം നിര്‍മിക്കുമെന്ന് പ്രഖ്യാപിച്ചിരിന്നു.