ETV Bharat / bharat

സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമം; അന്വേഷണം ഊര്‍ജിതപ്പെടുത്തി രാജസ്ഥാന്‍ പൊലീസ് - അശോക് ഗെഹ്‌ലട്ടിനും സച്ചിന്‍ പൈലറ്റിനും നോട്ടീസ്

കോണ്‍ഗ്രസ് സര്‍ക്കാരിനെ അട്ടിമറിക്കാനായി ബി.ജെ.പി കുതിരക്കച്ചവടം നടത്തിയെന്ന ആരോപണത്തില്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിന്‍റെയും സച്ചിന്‍ പൈലറ്റിന്‍റെയും മൊഴി രേഖപ്പെടുത്തും

Rajasthan Police  Ashok Gehlot  Sachin Pilot  Special Operations Group  FIR  Chief Minister  Poaching Attempt  Congress Government  കോണ്‍ഗ്രസ് അട്ടിമറി നീക്കം  അശോക് ഗെഹ്‌ലട്ടിനും സച്ചിന്‍ പൈലറ്റിനും നോട്ടീസ്  രാജസ്ഥാന്‍
കോണ്‍ഗ്രസ് അട്ടിമറി നീക്കം; അശോക് ഗെഹ്‌ലട്ടിനും സച്ചിന്‍ പൈലറ്റിനും നോട്ടീസ്
author img

By

Published : Jul 11, 2020, 1:34 PM IST

Updated : Jul 11, 2020, 3:22 PM IST

ജയ്‌പൂര്‍: സംസ്ഥാനത്ത് ബി.ജെ.പി കോണ്‍ഗ്രസ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിന്‍റെയും സച്ചിന്‍ പൈലറ്റിന്‍റെയും മൊഴി രാജസ്ഥാന്‍ പൊലീസ് ഓപ്പറേഷന്‍ ഗ്രൂപ്പ് (എസ്ഒജി) രേഖപ്പെടുത്തും.

അശോക് ഗെഹ്‌ലോട്ടിന്‍റെ കോണ്‍ഗ്രസ് സര്‍ക്കാരിനെ അട്ടിമറിക്കാനായി കുതിരക്കച്ചവടം നടത്തിയെന്ന രണ്ട് ബി.ജെ.പിക്കാര്‍ക്കെതിരെ എസ്ഒജി വെള്ളിയാഴ്‌ച എഫ്ഐആര്‍ തയ്യാറാക്കിയിരുന്നു. ഭരണകക്ഷി എംഎല്‍എമാര്‍ക്കെതിരെയുള്ള നീക്കങ്ങള്‍ നടക്കുന്നുണ്ടെന്ന് വ്യക്തമാക്കുന്ന രണ്ട് മൊബൈല്‍ നമ്പറുകള്‍ വഴി ലഭിച്ച വസ്‌തുതകളുടെ അടിസ്ഥാനത്തിലാണ് പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്‌തത്.

നേരത്തെ രാജ്യസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസിനെ അട്ടിമറിക്കാന്‍ ബി.ജെ.പി ശ്രമിക്കുന്നുവെന്ന് അശോക് ഗെഹ്‌ലോട്ട് ആരോപിച്ചിരുന്നു. വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ചീഫ് വിപ്പ് എസ്ഒജിക്കും എസിബിക്കും പരാതി നല്‍കിയിരുന്നു.

Last Updated : Jul 11, 2020, 3:22 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.