ETV Bharat / bharat

കര്‍ഷകരെ സഹായിക്കാന്‍ അടിയന്തര നടപടി വേണമെന്ന് എംഎസ് സ്വാമിനാഥന്‍

അടച്ചു പൂട്ടല്‍ നിയന്ത്രണം മൂലം രാജ്യത്തുടനീളം കഷ്ടപ്പെടുന്ന കര്‍ഷകരെ സഹായിക്കുന്നതിനായി അടിയന്തര നടപടികള്‍ കൈകൊള്ളണമെന്ന് പ്രമുഖ കാര്‍ഷിക സമ്പദ് ശാസ്‌ത്രജ്ഞനും പ്രൊഫസറുമായ എംഎസ് സ്വാമിനാഥന്‍

കര്‍ഷകര്‍ക്ക് ഉറപ്പ് നല്‍കണം എം എസ് സ്വാമിനാഥന്‍ കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു കാര്‍ഷിക സമ്പദ് ശാസ്ത്രഞ്ജനും പ്രൊഫസറുമായ എം എസ് സ്വാമിനാഥന്‍ farmers under PM-Kisan scheme 'inadequate MS Swaminathan
കര്‍ഷകര്‍ക്ക് ഉറപ്പ് നല്‍കണം:എം എസ് സ്വാമിനാഥന്‍ കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു
author img

By

Published : Apr 21, 2020, 11:41 PM IST

അടച്ചു പൂട്ടല്‍ നിയന്ത്രണം മൂലം രാജ്യത്തുടനീളം കഷ്ടപ്പെടുന്ന കര്‍ഷകരെ സഹായിക്കുന്നതിനായി അടിയന്തരമായ നടപടികള്‍ കൈകൊള്ളണമെന്ന് പ്രമുഖ കാര്‍ഷിക സമ്പദ് ശാസ്‌ത്രജ്ഞനും പ്രൊഫസറുമായ എംഎസ് സ്വാമിനാഥന്‍ സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു. സര്‍ക്കാരിനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ അടങ്ങിയ പ്രസ്‌താവനയും അദ്ദേഹം പുറത്തിറക്കി.

* വിളകളുടെ വാങ്ങല്‍ വില കൃത്യമാക്കുന്നതിനായി വിപണി ഇടപെടല്‍ പദ്ധതി നടപ്പില്‍ വരുത്തണം. കേന്ദ്രവും സംസ്ഥാനങ്ങളും വിലയില്‍ വരുന്ന വ്യതിയാനങ്ങള്‍ തുല്യമായി പങ്കിട്ട് കര്‍ഷകരെ സഹായിക്കണം.

* തൊഴിലാളികളെ പ്രാദേശിക തലത്തില്‍ വാഹനങ്ങളില്‍ കൊണ്ടു പോകുന്നതിന് അനുമതി നല്‍കണം.

* യന്ത്രോപകരണങ്ങള്‍ പരിഗണന അനുസരിച്ച് ലഭ്യമാക്കണം. എന്നാല്‍ മാത്രമേ കര്‍ഷകര്‍ക്ക് തന്‍റെ കാര്‍ഷിക ആവശ്യങ്ങള്‍ നിറവേറ്റാനാവൂ.

* റാബി സീസണ്‍ വിളവെടുപ്പ് സംഭരണത്തിന്‍റെ ഭാഗമായുള്ള വാങ്ങല്‍/കൈകാര്യം ചെയ്യല്‍ സംബന്ധിച്ച് ഒരു വിശ്വസനീയമായ ഉറപ്പ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കണം.

* ഖരീഫ് സീസണിലേക്കുള്ള കൃഷിയിറക്കലിനായി കര്‍ഷകരെ തയ്യാറെടുപ്പിക്കേണ്ടതുണ്ട്. ഈ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി കുടിശ്ശിക കൊടുക്കാനുള്ളത് പരിഗണിക്കാതെ തന്നെ പുതിയ വായ്പകള്‍ ലഭ്യമാക്കേണ്ടതുണ്ട്.

* വിവിധ സ്വകാര്യ വായ്പാ വിതരണക്കാരില്‍ നിന്നും വ്യാപാരികളില്‍ നിന്നും കര്‍ഷകര്‍ക്ക് സാമ്പത്തിക സംരക്ഷണം ഉറപ്പാക്കേണ്ടതുണ്ട്. അടുത്ത വിളവെടുപ്പ് വരെ കര്‍ഷകരില്‍ നിന്നും പലിശ ഈടാക്കരുതെന്ന് അത്തരം വ്യാപാരികൾക്ക്/വായ്പാ ദായകര്‍ക്ക് ഉത്തരവ് നല്‍കണം.

* പി എം കിസാന്‍ യോജനയുടെ ഭാഗമായി കര്‍ഷകര്‍ക്ക് 6000 രൂപ ലഭിക്കുന്നുണ്ട്. ഈ തുക 15000 രൂപയായി ഉയര്‍ത്താവുന്നതാണ്. അതില്‍ പകുതി തുക ഉടനടി തന്നെ അവരുടെ അക്കൗണ്ടുകളിലേക്ക് ഇട്ടു കൊടുക്കണം.

* കര്‍ഷകര്‍ക്ക് ഗുണം ചെയ്യുന്ന മേല്‍ പറഞ്ഞതും അതുമായി ബന്ധപ്പെട്ടതുമായ എല്ലാ കാര്യങ്ങളിലും വിവിധ കാര്‍ഷികോല്‍പ്പാദന സൊസൈറ്റികള്‍ സജീവമായി പങ്കെടുക്കുന്നു എന്ന് ഉറപ്പ് വരുത്തണം.

* ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി വിളവെടുപ്പുകള്‍ക്കുള്ള ചെലവ് നല്‍കണം.

* വിപണികള്‍ പൂര്‍ണ്ണമായും സജീവമാകുന്നതുവരെ വിളവെടുത്ത ഉല്‍പ്പന്നങ്ങള്‍ സംഭരിച്ച് വെക്കുവാനായി ശീതീകരണ സംഭരണ ശാലകളും മറ്റ് സംഭരണ ശാലകളും ലഭ്യമാക്കണം. പാല്‍ സംഭരിച്ച് വെക്കുന്നതിനായി ദേശീയ ഡയറി വികസന ബോര്‍ഡ് (ഡി എന്‍ ഡി ബി) സ്വീകരിച്ചു വരുന്ന തന്ത്രങ്ങള്‍ ദേശീയ കാര്‍ഷിക വികസന ബോര്‍ഡിന് (എന്‍ എച്ച് ഡി ബി) കാര്‍ഷിക വിളകളുടെ സംഭരണത്തിനായി പിന്തുടരാവുന്നതാണ്.

* ഖരീഫ് കൃഷി ഇറക്കല്‍ സീസണ്‍ ആകുമ്പോഴേക്കും നിലവാരമുള്ളതും പ്രസക്തവുമായ വിത്തുകള്‍ കര്‍ഷകര്‍ക്ക് ലഭ്യമാകുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ എടുക്കണം.

* കാര്‍ഷിക മേഖലയിലെ സ്ത്രീകളുടെ പങ്കാളിത്തം അംഗീകരിച്ചു കൊണ്ട് അവര്‍ക്ക് സാങ്കേതികവും സാമ്പത്തികവുമായ ശാക്തീകരണം ലഭ്യമാക്കണം.

* വിജയകരവും നിലവാരമുള്ളതുമായ വിളകള്‍ ഉല്‍പ്പാദിപ്പിക്കുന്നതിനായി കര്‍ഷകര്‍ക്ക് മൂല്യ വര്‍ദ്ധിത ഉപകരണങ്ങള്‍ ലഭ്യമാക്കണം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.