അലിഗഡ്: അലിഗഡ് മുസ്‌ലിം യൂണിവേഴ്‌സിറ്റി കാമ്പസില്‍ യുവ അത്‌ലറ്റിനെ വെടിവച്ചു കൊന്നു. വ്യാഴാഴ്ചയാണ് സംഭവം നടന്നത്. മുൻ എ.എം.യു വിദ്യാർഥിയായ 20 കാരനായ സാനു അബ്ബാസാണ് മരിച്ചത്. കാമ്പസിലെ അത്‌ലറ്റിക്സ് ഗ്രൗണ്ടിൽ രണ്ട് സുഹൃത്തുക്കളോടൊപ്പം നടക്കാൻ പോയപ്പോഴാണ് അജ്ഞാതർ വെടിവച്ച് കൊന്നത്. വിവരം അറിഞ്ഞ ഉടനെ എ.എം.യു സുരക്ഷാ ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്തെത്തി. പൊലീസ് സംഭവസ്ഥലത്ത് നിന്ന് തെളിവുകൾ ശേഖരിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. പ്രതിയുടെ രണ്ട് സുഹൃത്തുക്കളെയും പൊലീസ് ചോദ്യം ചെയ്യുകയാണ്. തലയ്ക്ക് വെടിയേറ്റ സാനു സംഭവസ്ഥലത്തു തന്നെ മരിച്ചുവെന്നാണ് റിപ്പോർട്ട്.
അലിഗഡ് കാമ്പസില്‍ മുൻ വിദ്യാർഥിയെ വെടിവച്ചു കൊന്നു - വെടിവച്ചു കൊന്നു
അലിഗഡ് മുസ്‌ലിം യൂണിവേഴ്‌സിറ്റി കാമ്പസിനുള്ളിൽ മുൻ വിദ്യാർഥി സാനു അബ്ബാസ് വെടിയേറ്റ് മരിച്ചു. കാമ്പസിലെ അത്‌ലറ്റിക്സ് മൈതാനത്ത് രണ്ട് സുഹൃത്തുക്കളോടൊപ്പം നടക്കാൻ പോയപ്പോഴാണ് സംഭവം.