കശ്മീരിലെ കുൽഗാം ഏറ്റുമുട്ടലിൽ സൈന്യം വധിച്ച അഞ്ച് ഭീകരരെയും തിരിച്ചറിഞ്ഞു. ഭീകര സംഘടനകളായ ഹിസ്ബുൾ മുജാഹിദീനിലെയും, ലഷ്ക്കറെ ത്വയിബയിലെയും അംഗങ്ങളെയാണ് സൈന്യം വധിച്ചത്. ഇവരിൽ നിന്ന് സൈന്യം ആയുധങ്ങൾ പിടിച്ചെടുത്തിരുന്നു.
മരിച്ചവരുടെ മൃതദേഹങ്ങൾ നിയമ നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു കൊടുത്തു. ഏറ്റുമുട്ടലിൽ എട്ട് പ്രദേശവാസികൾക്കും പരിക്കേറ്റു. കുൽഗാമിലെ കെല്ലം ഗ്രാമത്തിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരത്തെത്തുടർന്ന് ഇന്നലെ രാത്രി മുതൽ സൈന്യം തിരച്ചിൽ നടത്തുകയായിരുന്നു. തുടർന്ന് നടന്ന ഏറ്റുമുട്ടലിലാണ് ഭീകരരെ വധിച്ചത്. സൈനിക നീക്കത്തിൻ ഭാഗമായി പ്രദേശത്തെ ഇന്‍റർനെറ്റ് സേവനം വിച്ഛേദിച്ചിരുന്നു.