ETV Bharat / bharat

ഗുജറാത്തില്‍ അഞ്ച് തടവുകാര്‍ ജയില്‍ ചാടി - ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് രാജേന്ദ്ര ദേവ്ദ

ഗുജറാത്തിലെ ദ്രംഗാധ്ര സബ് ജയിലിലെ പൂട്ടുകൾ തകർത്ത് മതിൽ ചാടിയാണ് കുറ്റവാളികൾ രക്ഷപെട്ടതെന്ന് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് രാജേന്ദ്ര ദേവ്ദ പറഞ്ഞു

തടവുചാടി  അഞ്ച് കുറ്റവാളികൾ  ഗുജറാത്ത്  ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് രാജേന്ദ്ര ദേവ്ദ  സുരേന്ദ്രനഗർ ജില്ല
ഗുജറാത്ത് ജയിലിൽ നിന്ന് അഞ്ച് കുറ്റവാളികൾ തടവുചാടി
author img

By

Published : May 13, 2020, 4:09 PM IST

ഗാന്ധിനഗർ: ഗുജറാത്ത് ജയിലിൽ നിന്ന് അഞ്ച് കുറ്റവാളികൾ തടവുചാടി. കൊലപാതകക്കുറ്റത്തിന് വിചാരണ നേരിടുന്ന അഞ്ച് തടവുകാരാണ് സുരേന്ദ്രനഗർ ജില്ലയിലെ ജയിലിൽ നിന്ന് ബുധനാഴ്‌ച പുലർച്ചെ രക്ഷപെട്ടത്.

ഗുജറാത്തിലെ ദ്രംഗാധ്ര സബ് ജയിലിലെ പൂട്ടുകൾ തകർത്ത് മതിൽ ചാടിയാണ് കുറ്റവാളികൾ രക്ഷപെട്ടതെന്ന് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് രാജേന്ദ്ര ദേവ്ദ പറഞ്ഞു. ദേവിപുജക്, സന്തുദേവിപുജക്, സവ്ജി ദേവിപുജക്, ധരം ദേവിപുജക്, പ്രകാശ് കുഷ്വ എന്നിവരാണ് തടവുചാടിയത്. ദേവിപുജക്, സന്തുദേവിപുജക്, സവ്ജി ദേവിപുജക്, ധരം ദേവിപുജക് എന്നിവരാണ് കൊലപാതകത്തിന് വിചാരണ നേരിടുന്നത്. അഞ്ചാമൻ മോഷണക്കേസിൽ പിടിക്കപ്പെട്ടയാളാണ്. ഇവരെ പിടികൂടാൻ പ്രത്യേക പൊലീസ് സംഘങ്ങളെ രൂപീകരിച്ചിട്ടുണ്ടെന്ന് പൊലീസ് സൂപ്രണ്ട് രാജേന്ദ്ര ദേവ്ദ പറഞ്ഞു. മെയ് ഒന്നിന് ദാഹോദ് സബ് ജയിലിൽ നിന്ന് 13 തടവുകാർ രക്ഷപ്പെട്ടിരുന്നു. ഇവരിൽ ഒമ്പത് പേരെ മാത്രമാണ് പിടികൂടാൻ സാധിച്ചത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.