നാഷിക് : മഹാരാഷ്‌ട്രയില്‍ ട്രക്കും ടെംപോയും കൂട്ടിയിടിച്ച് അഞ്ചു പേര്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. നാഷിക്- പൂനൈ ദേശീയപാതയില്‍ നിന്ന് 25 കിലോമീറ്റർ അകലെ സിന്നാറിനടുത്താണ് അപകടം ഉണ്ടായത്. റോഡ് മുറിച്ച് കടക്കുകയായിരുന്ന കന്നുകാലികളെ ഇടിക്കാതിരിക്കാൻ ട്രക്ക് ഡ്രൈവര്‍ പെട്ടെന്ന് ബ്രേക്കിട്ടതിനെ തുടര്‍ന്നാണ് അപകടം ഉണ്ടായത്. കന്നുകാലികളെ കൊണ്ടുപോയ ആളെ ഇടിച്ച ശേഷം ടെംപോയുമായി കൂട്ടിയിച്ചാണ് വൻ അപകടം ഉണ്ടായത്.
അപകടത്തില്‍പ്പെട്ടയാൾ സംഭവ സ്ഥലത്തുവെച്ചുതന്നെ മരണപ്പെട്ടു. ഇരുവാഹനത്തിലെയും രണ്ടു പേര്‍ അപകടത്തില്‍ മരിച്ചു. ടെംപോ ജീവനക്കാരായ മൂന്ന് പേര്‍ക്കാണ് പരിക്കേറ്റത്.