ലഖ്‌നൗ: ഉത്തർപ്രദേശിൽ ശക്തമായ ഇടിമിന്നലിൽ അഞ്ചു പേർ മരിക്കുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്‌തു. അലഹബാദ്, അയോദ്ധ്യ, മൗ, ബല്ലിയ, ബസ്‌തി ജില്ലകളിലുളളവർക്കാണ് മിന്നലേറ്റത്. പരിക്കേറ്റ ആൾ ബസ്‌തി ജില്ലക്കാരനാണ്. മരണത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ ബന്ധുക്കൾക്കു നാലു ലക്ഷം രൂപ ധനസഹായം നൽകാൻ അദ്ദേഹം ജില്ലാ കലക്‌ടർമാർക്ക് നിർദേശം നൽകി. പരിക്കേറ്റ വ്യക്തിയുടെ ചികിത്സ ഉറപ്പാക്കാനും അദ്ദേഹം നിർദ്ദേശിച്ചു.ഇതുവരെ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലായി ഇടിമിന്നലേറ്റ് 24 പേർ മരിച്ചു. ഇതുവരെ 20 പേർക്കും 46 മൃഗങ്ങൾക്കും ഇടിമിന്നലിൽ പരിക്കു പറ്റി.
ഇടിമിന്നലേറ്റ് ഉത്തർപ്രദേശിൽ അഞ്ചു പേർ മരിച്ചു - ഉത്തർപ്രദേശ്
അലഹബാദ്, അയോദ്ധ്യ, മൗ, ബല്ലിയ, ബസ്‌തി ജില്ലകളിലുളളവർക്കാണ് മിന്നലേറ്റത്.