ചെന്നൈ: നടന് രജനീകാന്തിന്റെ വീടിന് മുന്നില്‍ ആരാധകന് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു.ഇന്നലെ വൈകുന്നേരം 3.45 ഓടെ രജനീകാന്തിന്റെ പെയസ് ഗാര്‍ഡനിലെ വസതിക്ക് മുന്നിലാണ് ആരാധകനായ മുരുകേശന് (55) തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചത്. രജനീകാന്ത് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കണമെന്നാണ് ആരാധകന്റെ ആവശ്യം. സ്ഥലത്തെ സുരക്ഷാ ചുമതലയുള്ള പൊലീസ് ആത്മഹത്യാശ്രമത്തില്‍ നിന്നും ഇയാളെ തടയുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. വിഷയത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.
ഡിസംബര്‍ 28നാണ് ഉടന്‍ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നില്ലെന്നും പാര്‍ട്ടി രൂപീകരിക്കുന്നില്ലെന്നും രജനീകാന്ത് വെളിപ്പെടുത്തിയത്. തീരുമാനം ആരാധകരിലും ഞെട്ടല്‍ ഉണ്ടാക്കിയിരുന്നു. മോശം ആരോഗ്യാവസ്ഥ ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം. ആരാധകര്‍ അദ്ദേഹത്തിന്റെ തീരുമാനത്തെ അനുകൂലിച്ചെങ്കിലും ചിലര്‍ എതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് അദ്ദേഹത്തിന്റെ വീടിന് മുന്നില്‍ ആരാധകര്‍ പ്രതിഷേധം നടത്തുകയും ചെയ്തിരുന്നു.