ബെല്‍ഗാം (കര്‍ണ്ണാടക): ആംബുലന്‍സില്ലാത്തിനാല്‍ ശവസംസ്കാരത്തിനായി മൃതദേഹം കൊണ്ടുപോയത് സൈക്കിളില്‍. ബെല്‍ഗാമിലെ കിത്തൂര്‍ താലൂക്കിലെ എംകെ ഹൂബ്ലി ഗ്രാമത്തിലാണ് സംഭവം. ബെല്‍ഗാമില്‍ കേന്ദ്രമന്ത്രിയും ഡിസിഎമ്മും ഉൾപ്പെടെ നാല് മന്ത്രിമാരുണ്ടായിട്ടും ജനങ്ങളുടെ ദുരവസ്ഥ തുടരുകയാണ ആരോപണം ശക്തമാണ്. കുറച്ചുനാൾ മുമ്പ് ഡിസിഎം ലക്ഷ്മണ സവാഡി നിയോജകമണ്ഡലത്തില്‍ പച്ചക്കറി വണ്ടിയിലാണ് മൃതദേഹം ശവസംസ്കാരത്തിനായി കൊണ്ടുപോയത്.
ഹുബ്ലിയിലെ 70 കാരന് ചികിത്സയ്ക്കായി ആംബുലൻസ് ലഭിക്കാതെ ഇന്നലെ രാത്രി വീട്ടിൽ വച്ച് മരിച്ചു. ആംബുലൻസിനായി കാത്തുനിന്ന് മടുത്ത കുടുംബാംഗങ്ങൾ, ശവസംസ്കാരത്തിനായി മൃതദേഹം സൈക്കിളില്‍ കൊണ്ടുപോകുകയായിരുന്നു.