ഷില്ലോങ് : മേഘാലയില്‍ ബസില്‍ നിന്നും സ്ഫോടക വസ്‌തുകൾ കണ്ടെടുത്തു. സംഭവത്തെതുടര്‍ന്ന് രണ്ട് പേരേ അറസ്റ്റ് ചെയ്‌തതായി പൊലീസ് അറിയിച്ചു. 112.5 കിലോ ഭാരമുള്ള 45 പാക്കറ്റ് ജലാറ്റിന്‍ സ്റ്റിക്കുകളും സ്ഫോടനത്തിനായുള്ള ഇലക്ട്രിക് വസ്‌തുക്കളുമാണ് യാത്രക്കാരില്‍ നിന്നും പിടികൂടിയത്. വ്യാഴാഴ്‌ച കരിമന്‍ജില്‍ നിന്നും ഗുവാഹത്തിയിലേക്ക് പോകുകയായിരുന്ന ബസില്‍ നിന്നാണ് സ്‌ഫോടക വസ്‌തുക്കൾ കണ്ടെടുത്തത്. പ്രാഥിക ചോദ്യം ചെയ്യലില്‍ സ്‌ഫോടക വസ്‌തുക്കൾ അസമിലെ കര്‍ബി-ആഗ്‌ലോങ് ജില്ലയിലേക്ക് കൊണ്ട് പോകുകയായിരുന്നുവെന്ന് പ്രതികൾ പറഞ്ഞതായി എസ്‌പി വിവേകാനന്ദ് സിങ് അറിയിച്ചു. സംഭവത്തില്‍ കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതികളെ വിശദമായ ചോദ്യം ചെയ്യലിന് വിധേയമാക്കുമെന്ന് പൊലീസ് അറിയിച്ചു.
ബസില്‍ കടത്തിയ സ്ഫോടകവസ്‌തുക്കള്‍ പിടിച്ചെടുത്തു; രണ്ട് പേര്‍ അറസ്റ്റില്‍ - recent arrest from meghalaya
112.5 കിലോ ഭാരമുള്ള 45 പാക്കറ്റ് ജലാറ്റിന്‍ സ്റ്റിക്കുകള്‍ ബസില്‍ നിന്നും കണ്ടെടുത്തു. ആറ് ബാഗുകളിലായാണ് സ്‌ഫോടകവസ്‌തുക്കള്‍ കടത്താന്‍ ശ്രമിച്ചത്.

Conclusion: