ശ്രീനഗർ: തെഹ്രീക്ക് ഉൽ മുജാഹിദീന്റെ സ്ഥാപകനായ അബ്ദുല്ല ഗസാലിയെ ശ്രീനഗറിലെ പള്ളിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. തലയ്ക്ക് മൂർച്ചയേറിയ വസ്തു കൊണ്ട് അടിയേറ്റ നിലയിലാണ് കണ്ടെത്തിയത്. പ്രമുഖ അഹ്ലെ ഹദീസ് പുരോഹിതനും തീവ്രവാദ സംഘടനയായ തെഹ്രീക്ക് ഉൽ മുജാഹിദീന്റെ സ്ഥാപക അംഗങ്ങളിൽ ഒരാളുമാണ് അബ്ദുല്ല ഗസാലി. സംഭവത്തിൽ ശ്രീനഗർ എസ്എസ്പി ഹസീബ് മുഗൾ കേസ് രജിസ്റ്റർ ചെയ്തു. പള്ളിയിലും പുറത്തും സ്ഥാപിച്ചിട്ടുള്ള സിസിടിവികളുടെ ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു വരികയാണ്.
2011 ൽ ഒരു സ്ഫോടനത്തിൽ കൊല്ലപ്പെട്ട ജാമിയത്ത് അഹ്ലെ ഹദീസിന്റെ തലവൻ മൗലാന ഷോകത്തിനെ കൊലപ്പെടുത്തിയ കേസിൽ പ്രതി കൂടിയാണ് കൊല്ലപ്പെട്ട അബ്ദുല്ല ഗസാലി.