ETV Bharat / bharat

രാജ്യത്ത് സാമൂഹിക വ്യാപനമുണ്ടായിട്ടില്ലെന്ന വാദത്തിലുറച്ച് സർക്കാർ

author img

By

Published : Jul 9, 2020, 8:49 PM IST

രാജ്യത്തെ രോഗമുക്തി കേസുകളുടെ എണ്ണം സജീവമായ കേസുകളേക്കാൾ 1.75 ഇരട്ടിയാണെന്നും ആരോഗ്യ മന്ത്രാലയം സ്പെഷ്യൽ ഓഫീസർ രാജേഷ് ഭൂഷൻ.

Community transmission  COVID-19 infection  India coronavirus  COVID-19 cases  Localised outbreaks  രാജ്യത്ത് സാമൂഹിക വ്യാപനമുണ്ടായിട്ടില്ലെന്ന വാദത്തിലുറച്ച് സർക്കാർ  സർക്കാർ
സർക്കാർ

ന്യൂഡൽഹി: കൊവിഡ് കേസുകൾ ഏഴ് ലക്ഷം കടന്ന സാഹചര്യത്തിലും രാജ്യത്ത് സാമൂഹിക വ്യാപനം ഉണ്ടായിട്ടില്ലെന്ന വാദത്തിലുറച്ച് കേന്ദ്ര സർക്കാർ. രാജ്യത്ത് 24 മണിക്കൂറിനിടയിൽ 24,879 കൊവിഡ് കേസുകൾ രേഖപ്പെടുത്തി. മൊത്തം കൊവിഡ് കേസുകളുടെ എണ്ണം 7,67,296 ആയി ഉയർന്നു. 487 കൊവിഡ് മരണങ്ങളും രാജ്യത്ത് റിപ്പോർട്ട് ചെയ്ചിട്ടുണ്ട്. രാജ്യത്തെ കൊവിഡ് മരണസംഖ്യ 21,129 ആണ്.

ഇന്ത്യ സാമൂഹിക വ്യാപനത്തിന്‍റെ ഘട്ടത്തിലെത്തിയിട്ടില്ലെന്നാണ് സർക്കാരിന്‍റെ വാദം. ചില പ്രദേശങ്ങളിൽ പ്രാദേശിക പൊട്ടിത്തെറികൾ ഒഴിവാക്കിയാൽ രാജ്യത്ത് സാമൂഹിക വ്യാപന സാധ്യതകൾ കുറവാണെന്നും ആരോഗ്യ മന്ത്രാലയം സ്പെഷ്യൽ ഓഫീസർ രാജേഷ് ഭൂഷൻ പറഞ്ഞു.

കൊവിഡ് കേസുകൾ സജീവമായ ഇടങ്ങളിൽ നിർദ്ദിഷ്ട മാനദണ്ഡങ്ങൾ പിന്തുടരുകയാണെങ്കിൽ, മൂന്ന് ദിവസത്തിനുള്ളിൽ കേസുകളുടെ സമ്പർക്ക പട്ടിക രൂപപ്പെടുത്താനും ട്രാക്കുചെയ്യാനും കഴിയും. ഇന്ത്യ പ്രതിദിനം ശരാശരി 2.6 ലക്ഷത്തിലധികം സാമ്പിളുകൾ പരിശോധന നടത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിചേർത്തു. രാജ്യത്തെ രോഗമുക്തി കേസുകളുടെ എണ്ണം സജീവമായ കേസുകളേക്കാൾ 1.75 ഇരട്ടിയാണെന്നും ഭൂഷൻ പറഞ്ഞു. ഇന്ത്യയിലെ കൊവിഡ് -19 മരണങ്ങളിൽ 53 ശതമാനവും 60 വയസ്സിനു മുകളിലുള്ളവരാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.