ന്യൂഡൽഹി: ഹൃദയാഘാതത്തെത്തുര്‍ന്ന് ഏപ്രിൽ 17ന് അബുദബിയിൽ മരിച്ച കമലേഷ് ഭട്ടിന്‍റെ മൃതദേഹം വീണ്ടും ഇന്ത്യയിലെത്തിച്ചു. ഇന്ന് രാവിലെയാണ് മൃതദേഹം എത്തിച്ചത്. മൃതദേഹം ബന്ധുക്കൾക്ക് കൈമാറി.
അബുദബിയിൽ നിന്ന് ഇത്തിഹാദ് എയർവെയ്സിന്‍റെ കാർഗൊ വിമാനത്തിൽ ഡൽഹിയിലേക്ക് ഈ മാസം 23 വ്യാഴാഴ്ച രാത്രി അയച്ച ഉത്തരാഖണ്ഡ് സ്വദേശി കമലേഷ് ഭട്ടിന്‍റെ മൃതദേഹമാണ് ആഭ്യന്തര മന്ത്രാലയത്തിന്‍റെ പ്രത്യേക അനുമതിയില്ലെന്ന് കാണിച്ച് ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും തിരിച്ചയച്ചത്. കൊവിഡ് കാലത്തെ എല്ലാ സുരക്ഷാ, നിയമ നടപടികളും പൂർത്തീകരിച്ചാിരുന്നു മൃതദേഹം ഡല്‍ഹിയിലെത്തിച്ചത്. എന്നാല്‍ സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാണിച്ച് സര്‍ക്കാര്‍ മൃതദേഹം തിരിച്ചയച്ചിരുന്നു. സംഭവം ഇടിവി ഭാരത് പുറത്ത് കൊണ്ടുവരികയും ശക്തമായ പ്രതിഷേധം ഉയരുകയും ചെയ്ത സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാര്‍ മൃതദേഹം വീണ്ടുമെത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ചത്.
മൃതദേഹം ഏറ്റുവാങ്ങാൻ ഇദ്ദേഹത്തിന്‍റെ ബന്ധുക്കൾ വിമാനത്താവളത്തിൽ എത്തിയിരുന്നെങ്കിലും മൃതദേഹം തിരിച്ചയച്ചു എന്ന മറുപടിയാണ് ഇവർക്ക് ലഭിച്ചത്. തുടര്‍ന്ന് വിഷയത്തിൽ ഇടപെട്ട ഡൽഹി ഹൈക്കോടതി ഇന്ത്യയിലേക്ക് എത്തിച്ച മൃതദേഹം തിരിച്ചയച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ നോട്ടീസ് അയക്കുകയായിരുന്നു.
ഭട്ടിന്‍റെ മൃതദേഹം തിരിച്ചയച്ചതിൽ ഡൽഹി ഹൈക്കോടതി കേന്ദ്ര സർക്കാരിന് നോട്ടീസ് അയച്ചിരുന്നു. ഇതോടെ ഇന്ത്യൻ പൗരന്മാരുടെ മൃതദേഹങ്ങൾ വിദേശ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിൽ കൊണ്ട് വരാൻ അനുമതി നൽകി ആഭ്യന്തര മന്ത്രാലയം (എംഎച്ച്എ) ശനിയാഴ്ച ഉത്തരവ് പുറപ്പെടുവിച്ചു.
കഴിഞ്ഞ ദിവസങ്ങളിൽ നടന്ന വിചിത്രമായ സംഭവവികാസങ്ങൾ ലജ്ജാകരമാണെന്ന് ഭട്ടിന്‍റെ സഹോദരൻ വിംലേഷ് ഭട്ട് ഇടിവി ഭാരതിനോട് പറഞ്ഞു. സഹോദരന്‍റെ മൃതദേഹം തിരിച്ച് ലഭിച്ചത് ഇടിവി ഭാരതിന്‍റെയും മറ്റ് മാധ്യമ സ്ഥാപനങ്ങളുടെയും വാര്‍ത്തയുടെ അടിസ്ഥാനത്തിലാണെന്നും അതിന്‍റെ നന്ദി അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു. വിഷയത്തിൽ ഇടപെട്ട ഡൽഹി ഹൈക്കോടതിക്കും നന്ദി അറിയിക്കുന്നതായി വിംലേഷ് ഭട്ട് പറഞ്ഞു.