അമരാവതി: ടിഡിപി നേതാവ് അച്ചന്നൈഡുവിനെ 14 ദിവസത്തെ റിമാൻഡിൽ വിട്ടു. ആരോഗ്യനില കണക്കിലെടുത്ത് അച്ചന്നൈഡുവിനെ ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിക്കണമെന്ന് എസിബി കോടതി ഉത്തരവിട്ടു. ജൂൺ 11 ന് അച്ചന്നൈഡുവിന് ശസ്ത്രക്രിയ നടത്തിയതായി അഭിഭാഷകൻ പോസാനി വെങ്കടേവർലു കോടതിയെ അറിയിച്ചു. ശേഷം ജൂൺ 12 ന് ശ്രീകാകുളത്ത് നിന്ന് വിജയവാഡയിലേക്ക് കാറിലാണ് ഇയാളെ എത്തിച്ചത്. കേസ് ജൂൺ 26 ലേക്ക് മാറ്റി. ഇന്ന് പുലർച്ചെ 1.30 നാണ് ഇദ്ദേഹത്തെ കോടതിയിൽ ഹാജരാക്കിയത്. ഉത്തരവിനെ തുടർന്ന് അച്ചന്നൈഡുവിനെ വിജയവാഡ സബ്‌ജയിലിലേക്ക് കൊണ്ടുപോയി. അവിടെ നിന്നും ഗുണ്ടൂർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. 404.86 കോടി രൂപയുടെ ഇഎസ്ഐ അഴിമതി കേസുമായി ബന്ധപ്പെട്ടാണ് അച്ചന്നൈഡുവിനെ ആന്‍റി കറപ്ഷന്‍ ബ്യൂറോ ഉദ്യോഗസ്ഥർ വെള്ളിയാഴ്‌ച അറസ്റ്റ് ചെയ്‌തത്.
ഇഎസ്ഐ അഴിമതി; ടിഡിപി നേതാവ് അച്ചന്നൈഡു റിമാൻഡിൽ - ടിഡിപി നേതാവ്
ടിഡിപി നേതാവ് അച്ചന്നൈഡുവിന്‍റെ ആരോഗ്യനില കണക്കിലെടുത്ത് ചികിത്സക്കായി എസിബി കോടതി 14 ദിവസത്തെ റിമാൻഡിൽ വിട്ടു