ETV Bharat / bharat

സൈന്യത്തിനകത്ത് തുല്യ നീതി

എല്ലാവരേക്കാളും ദുര്‍ബലര്‍ എന്ന് സ്ത്രീകളെ മുദ്ര കുത്തുന്നത് ഇന്നത്തെ കാലത്ത് ഒട്ടും പ്രസക്തമല്ല. ഇന്ത്യന്‍ സായുധ സേനകളുടെ ഗുണ നിലവാര വര്‍ദ്ധനക്കായുള്ള ശ്രമങ്ങളുടെ ഭാഗമായുള്ള 'ഒരു വന്‍ ചുവട് വെയ്പാണ്'' വനിതാ സൈനിക ഓഫീസര്‍മാര്‍ക്ക് സൈന്യത്തില്‍ സ്ഥിര നിയമനം നല്‍കണം എന്നുള്ള സുപ്രീംകോടതിയുടെ വിധി.

Supreme Court  Army  women officers in army  Indian Armed Forces  Short Service Commission  Nirmala Sitharaman  സൈന്യ  ഇന്ത്യന്‍ സായുധ സേന  ഇന്ത്യന്‍ കരസേന  ഇന്ത്യന്‍ നാവിക സേന  സ്ത്രീ സൈനികര്‍  ഇന്ത്യയിലെ സ്ത്രീസൈനികര്‍
സൈന്യത്തിനകത്ത് തുല്യ നീതി
author img

By

Published : Feb 26, 2020, 9:20 AM IST

ഹൈദരാബാദ്: രാഷ്ട്രപിതാവ് മഹാത്മാഗാന്ധി പറഞ്ഞതു പോലെ ഒരു വ്യക്തിയുടെ കരുത്ത് അളക്കാനുള്ള അളവ് കോല്‍ ആ വ്യക്തിയുടെ ധാര്‍മികമായ കരുത്താണെന്ന് വരുമ്പോള്‍ പുരുഷന്മാരേക്കാള്‍ എന്തുകൊണ്ടും ഉയര്‍ന്ന തലത്തിലാണ് സ്ത്രീകളുടെ സ്ഥാനം എന്നുള്ളതില്‍ സംശയമില്ല. അതിനാല്‍ തന്നെ എല്ലാവരേക്കാളും ദുര്‍ബലര്‍ എന്ന് സ്ത്രീകളെ മുദ്ര കുത്തുന്നത് ഇന്നത്തെ കാലത്ത് ഒട്ടും പ്രസക്തമല്ല. ഒരു വന്‍ ചുവട് വെയ്പാണ് വനിതാ സൈനിക ഓഫീസര്‍മാര്‍ക്ക് സൈന്യത്തില്‍ സ്ഥിര നിയമനം നല്‍കണം എന്നുള്ള സുപ്രീംകോടതിയുടെ വിധി. വനിതാ ഓഫീസര്‍മാരെ സൈന്യത്തിലെ ഏറ്റുമുട്ടല്‍ മേഖലയിലേക്ക് കൂടി നിയമിക്കാന്‍ സര്‍ക്കാരിനെ പര്യാപ്തമാക്കുന്ന വിധം, നീതി ന്യായ മേഖലകളിലേയും സായുധ സേനകളിലേയും ലിംഗ വിവേചനങ്ങള്‍ക്കെതിരെ കഴിഞ്ഞ 14 വര്‍ഷമായി നടന്നു വന്നിരുന്ന നിയമ പോരാട്ടങ്ങള്‍ അവസാനിച്ചു.

മിക്ക ജവാന്മാരും ഗ്രാമീണ മേഖലയില്‍ നിന്നുള്ളവരാണെന്നും, അവര്‍ വനിതാ ഓഫീസര്‍മാരെ കമാന്‍ഡര്‍ പദവികളില്‍ സ്വീകരിക്കുവാന്‍ മാനസികമായി തയ്യാറല്ലെന്നും, തങ്ങളുടെ പ്രകൃതി സഹജമായ വലിയ തടസ്സങ്ങളും, ഗാര്‍ഹികമായ ഉത്തരവാദിത്തങ്ങളും സ് ത്രീകളെ സൈനിക സേവനങ്ങളുടെ കടുത്ത വെല്ലു വിളികളെ മറികടക്കുന്നതില്‍ നിന്ന് തടയുന്നു എന്നുമുള്ള സര്‍ക്കാരിന്‍റെ വാദങ്ങളെ സുപ്രീം കോടതി തള്ളി കളഞ്ഞു. ഹ്രസ്വകാല സേവന കമ്മിഷനിലുള്ള (എസ്എസ് സി) വനിതാ ഓഫീസര്‍മാരെ സൈന്യത്തിന്‍റെ 10 ഡിവിഷനുകളില്‍ മുഴുവന്‍ സമയ സേവന കമ്മീഷനില്‍ നിയമിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ ഫെബ്രുവരില്‍ എടുത്ത തീരുമാനത്തെ ശരി വെച്ചുകൊണ്ട് കോടതി പറഞ്ഞത് ഈ തീരുമാനം എല്ലാ വകുപ്പുകളിലും ഉള്‍പ്പെടുന്ന സ്ത്രീകള്‍ക്കും അതുപോലെ വിവിധ രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന ഇന്ത്യന്‍ വനിതാ സൈനിക സേവന ഓഫീസര്‍മാര്‍ക്കും ബാധകമാക്കണമെന്നാണ്.

1995 മുതല്‍ തന്നെ ഇസ്രായേലില്‍ വനിതാ സൈനികര്‍ വിശാലമായ യുദ്ധമേഖലാ ഓപ്പറേഷനുകളില്‍ പങ്കെടുത്തു വരുന്നുണ്ട്. 2001 മുതല്‍ ജര്‍മ്മനിയിലും 2013 മുതല്‍ യു എസിലും ഓസ്‌ട്രേലിയയിലും 2018 മുതല്‍ ബ്രിട്ടനിലും ഇത് നടപ്പായി കഴിഞ്ഞു. നമ്മുടെ ഭരണഘടനയില്‍ പറഞ്ഞിരിക്കുന്ന ഏകോപന തത്വങ്ങളെ അടിസ്ഥാനമാക്കികൊണ്ട്, സ്ത്രീകളെ കമാന്‍ഡര്‍ പദവികളില്‍ നിയമിക്കുന്നതിനു വേണ്ടി ലിംഗത്തെ അടിസ്ഥാനമാക്കി മാത്രം കഴിവുകളെ പൊതുവായി കണക്കാക്കാന്‍ പാടില്ലെന്നും അവരുടെ വ്യക്തിപരമായ കഴിവുകളും ഗുണങ്ങളും പ്രത്യേകം കണക്കിലെടുക്കണമെന്നും സുപ്രീം കോടതിയുടെ പൊതു ബഞ്ച് പറഞ്ഞു.

ഈ അടുത്ത കാലത്ത് ഉണ്ടായ ഈ സുപ്രീം കോടതി വിധി ആയിരിക്കും ഇനി ഇന്ത്യന്‍ സൈന്യത്തെ നാളെയുടെ വെല്ലുവിളികളെ അതി ജീവിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഒരു മാര്‍ഗ്ഗ നിര്‍ദ്ദേശക ശക്തിയായി പ്രവര്‍ത്തിക്കാന്‍ പ്രാപ്തമാക്കുന്നത്. 2017 ജൂണില്‍ അന്നത്തെ ഇന്ത്യന്‍ സൈന്യത്തിന്‍റെ തലവനായിരുന്ന ജനറല്‍ ബിപിന്‍ റാവത്ത്, പുരുഷന്മാരുടേത് മാത്രം എന്ന് കണക്കാക്കി വരുന്ന, ഇന്ത്യന്‍ സൈന്യത്തെ ഇന്ത്യയിലെ സ്ത്രീകള്‍ക്കും തുല്യ രീതിയില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്ന ഒന്നാക്കി മാറ്റുമെന്ന് പ്രഖ്യാപിക്കുകയുണ്ടായി. സാധാരണയായി തുടക്കത്തില്‍ സ്ത്രീകളെ മിലിട്ടറി പൊലീസുകാര്‍ എന്ന നിലയില്‍ തിരഞ്ഞെടുത്ത ശേഷം പിന്നീട് അവര്‍ക്ക് സായുധ കലകളില്‍ പരിശീലനം നല്‍കുകയാണ് ചെയ്യുന്നത്. 2018 ല്‍ അന്നത്തെ പ്രതിരോധ മന്ത്രി എന്ന നിലയില്‍ ഇന്ത്യന്‍ സൈന്യത്തിലെ മൂന്ന് വിഭാഗങ്ങളിലേക്കും സ്ത്രീകളെ തിരഞ്ഞെടുക്കുന്നതിനായി ഒരു ഏകീകൃത നയം രൂപീകരിച്ചു കൊണ്ടിരിക്കുകയാണ് താന്നെന്ന് നിര്‍മ്മലാ സീതാരാമന്‍ പറയുകയുണ്ടായി.

വ്യോമസേനയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ക്ക് പൈലറ്റുമാരായി ജോലി ചെയ്യുവാന്‍ സാധിക്കുമ്പോള്‍ നാവിക സേനയില്‍ സ്ത്രീകള്‍ക്ക് ആത്മവിശ്വാസത്തോടെ ഏറ്റുമുട്ടല്‍ മേഖലയില്‍ പ്രവര്‍ത്തിക്കുവാനുള്ള യാതൊരു തരത്തിലുള്ള അന്തരീക്ഷവും ഇല്ലെന്ന് അന്ന് നിര്‍മ്മലാ സീതാരാമന്‍ പറഞ്ഞിരുന്നു. ഇന്ത്യ ലോകത്തെ രണ്ടാമത്തെ വലിയെ സൈനിക ശക്തിയാണെന്നുള്ള കാര്യം പ്രത്യേകം എടുത്തു പറയേണ്ട കാര്യമില്ല. അനുദിനം സ്വയം പര്യാപ് തതയിലേക്ക് മുന്നേറി കൊണ്ട് ഏവരാലും അംഗീകരിക്കപ്പെടുന്ന ഒരു സേനയാണ് ഇന്ത്യയുടേത് . കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ ഒരു വിഞ്ജാപനത്തില്‍ പ്രത്യേകം എടുത്തു പറയുന്ന ചില മേഖലകള്‍ ഒഴിച്ച് മറ്റൊരു മേഖലകളിലും സൈന്യത്തില്‍ പ്രവര്‍ത്തിക്കുവാന്‍ സ് ത്രീകള്‍ക്ക് യോഗ്യത ഇല്ലെന്ന് വിവക്ഷിക്കുന്ന 1950 ലെ നിയമം ഏതാണ്ട് നാല് ദശാംബ്ദത്തോളം സ് ത്രീകള്‍ക്ക് സൈനിക സേവനം തന്നെ നിഷേധിച്ചൂ. 1992-ല്‍ ആദ്യമായി അഞ്ച് സൈനിക വിഭാഗങ്ങളിലേക്ക് സ് ത്രീകളെ പ്രവേശിപ്പിക്കുവാന്‍ ആരംഭിച്ച കേന്ദ്ര സര്‍ക്കാര്‍ സ്ത്രീകള്‍ക്ക് മുഴുവന്‍ സമയ സേവന കമ്മീഷന്‍ നല്‍കുന്നതിന് എതിരായി 2010 മുതല്‍ ഏതാണ്ട് 10 വര്‍ഷത്തിലധികം ഡല്‍ഹി ഹൈകോടതിയില്‍ പോരാടുകയുണ്ടായി. സുപ്രീം കോടതിയുടെ ഏറ്റവും പുതിയ വിധിയിലൂടെ ഈ വിവാദത്തിന് അവസാനം കുറിക്കപ്പെട്ടു എന്ന് മാത്രമല്ല, അടുത്ത വര്‍ഷം മാര്‍ച്ച് മാസത്തോടെ 100 വനിതാ ഭടന്മാര്‍ പരിശീലനം പൂര്‍ത്തിയാക്കി മിലട്ടറി പൊലീസില്‍ സേവനം ആരംഭിക്കും. സ്ത്രീകള്‍ക്ക് ആവശ്യാനുസരണം പരിശീലനം നല്‍കുകയും അവരെ പുരുഷന്മാര്‍ക്ക് സമമായ രീതിയില്‍ സൈന്യത്തിന്‍റെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കുവാന്‍ കെല്‍പ്പുള്ളവരാക്കി മാറ്റേണ്ടത് അനിവാര്യമാണ്.

ഏതാണ്ട് 20 വര്‍ഷം മുന്‍പ്, കര സേന, നാവിക സേന, വ്യോമ സേന എന്നിങ്ങനെ മൂന്ന് സേനകള്‍ക്കും ചേര്‍ന്ന് ഒരു ഉന്നതാധികാര സ്ഥാനം വഹിക്കുന്ന പ്രതിരോധ മന്ത്രാലയത്തിന്‍റെ മുഖ്യ ഉപദേശകന്‍ എന്ന പദവി രൂപീകരിക്കുന്നതിനായും അതിലേക്ക് നിയമനം നടത്തുന്നതിനായും സുബ്രമണ്യന്‍ കമ്മിറ്റി നിര്‍ദ്ദേശം വെക്കുകയുണ്ടായി. എന്നാലിത് പൂര്‍ത്തിയായത് ഈയിടെ മാത്രമാണ്. ഇതോടെയാണ് ജനറല്‍ ബിപിന്‍ റാവത്ത് സംയുക്ത സേന മേധാവി പദവിയില്‍ നിയമിക്കപ്പെട്ടതും. കേന്ദ്ര ബജറ്റിന്‍റെ ഭൂരിഭാഗവും പ്രതിരോധ ആവശ്യങ്ങള്‍ക്ക് വേണ്ടി (അത് ഏതാണ്ട് 3.37 ലക്ഷം കോടി രൂപ വരും) ആണ് നീക്കി വെക്കുന്നതെങ്കിലും ആധുനിക യുദ്ധങ്ങള്‍ക്ക് അനുസൃതമായ നിലവാരം കൈവരിക്കുന്നതിന്‍റെ കാര്യത്തില്‍ വളരെ കുറച്ച് പുരോഗതി മാത്രമാണ് ഉണ്ടായിട്ടുള്ളത്. യുദ്ധത്തിന് ആവശ്യമായ തന്ത്രങ്ങള്‍ നെയ്യാനുള്ള നടപടികള്‍ ബിപിന്‍ റാവത്ത് ഈ അടുത്ത കാലത്ത് നിര്‍ദ്ദേശിക്കുകയുണ്ടായി. യു എസിന്‍റെ 11 പോരാട്ട കമാന്‍ഡുകള്‍ക്കും ചൈനയുടെ അഞ്ച് തീയറ്റര്‍ കമാന്‍ഡുകള്‍ക്കും സമാനമായത്. ഈ നിര്‍ദ്ദേശങ്ങളെ തുടര്‍ന്ന് 2022 ഓടു കൂടി മൂന്നു സായുധ സേനകളുടേയും സംയുക്തമായ വിഭവങ്ങള്‍ ചേര്‍ന്നുള്ള ഒരു വന്‍ സംവിധാനത്തിന്‍റെ രൂപരേഖ പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

ചൈന പോലുള്ള രാജ്യങ്ങള്‍ സേനകളുടെ വലിപ്പം കുറച്ച് അവയെ സാങ്കേതിക ശക്തികൊണ്ട് കരുത്താര്‍ജ്ജിപ്പിക്കുകയാണ്. ഈ രണ്ടു കാര്യങ്ങള്‍ക്കും വേണ്ടിയുള്ള ഇന്ത്യയുടെ ഉല്‍കണ്ഠകള്‍ രാജ്യത്തിന്‍റെ സുരക്ഷയെ അവഗണിച്ചു കൊണ്ടുള്ളതാണ്. സൈനിക ബജറ്റിന്‍റെ 83% വും ശമ്പളത്തിനു വേണ്ടിയാണ് ചെലവഴിക്കുന്നതെങ്കില്‍ 17% മാത്രമാണ് ആധുനിക വല്‍ക്കരണത്തിന് മാത്രമായി ബാക്കിയാവുന്നത്. മറ്റ് ലക്ഷ്യങ്ങള്‍ക്ക് വേണ്ടി നിയോഗിക്കപ്പെട്ടിരിക്കുന്ന 57,000 സൈനികര്‍കുടി ഡിസംബര്‍ അവസാനത്തോടെ തിരിച്ചുവരും. ഇങ്ങനെവന്നാല്‍ സേനയിലെ ആധുനിക വല്‍ക്കരണ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കുവാന്‍ കഴിയുമോ എന്ന കാര്യം സംശയമാണ്!. മേല്‍ പറഞ്ഞ കാര്യങ്ങള്‍ വെച്ചു നോക്കുമ്പോള്‍, സുപ്രിം കോടതി പറഞ്ഞ പോലെ- രാജ്യത്തെ പതിവ് വാര്‍പ്പ് മാതൃകകള്‍ മാറേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.