ന്യൂഡല്‍ഹി: ഇന്ത്യക്ക് ആവശ്യത്തിന് കൊവിഡ് പരിശോധനാ കിറ്റുകളുണ്ടെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്. അടുത്ത ആറാഴ്‌ച കൂടി പരിശോധന നടത്താന്‍ ആവശ്യമായ കിറ്റുകള്‍ ഉണ്ടെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും ഐസിഎംആര്‍ ശാസ്‌ത്രജ്ഞന്‍ ഡോ. രാമന്‍ ഗംഗഖേധകര്‍ പറഞ്ഞു.
ചൈനയില്‍ നിന്നും പരിശോധന കിറ്റുകള്‍ ഏപ്രില്‍ 15ന് എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇതിനോടകം തന്നെ 206,212 പരിശോധനകള്‍ രാജ്യത്ത് നടത്തിയായും ഐസിഎംആര്‍ വ്യക്തമാക്കി. രോഗബാധിതരെ പരിചരിക്കുന്നതിലൂടെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം ബാധിക്കാമെന്നുള്ളത് കൊണ്ട് പരിചരണാ വേളയില്‍ പാലിക്കേണ്ട നിര്‍ദേശങ്ങള്‍ കൃത്യമായും കൈക്കൊള്ളണമെന്നും ഐസിഎംആര്‍ അറിയിച്ചു.