ന്യൂഡൽഹി: കൊവിഡ് 19 വ്യാപകമായ സാഹചര്യത്തിൽ സംസ്ഥാനങ്ങളിൽ ലോക്‌ഡൗണ്‍ നടപ്പാക്കണമെന്നും നിയമം ലംഘിക്കുന്നവർക്കെതിരെ കർശനമായ നടപടി സ്വീകരിക്കണമെന്നും കേന്ദ്രസർക്കാർ നിർദേശം. രോഗം സ്ഥിരീകരിച്ച സംസ്ഥാനങ്ങളിൽ അടിയന്തരമായി ലോക്‌ഡൗണ്‍ നടപ്പാക്കണമെന്ന് പിഐബി പ്രിൻസിപ്പൽ ഡയറക്‌ടർ ജനറൽ കെ.എസ് ദത്ത് വാലിയ ട്വിറ്ററിലൂടെ അറിയിച്ചു.
-
#COVID19outbreak #Covid_19india #COVID
— K.S. Dhatwalia (@DG_PIB) March 23, 2020 " class="align-text-top noRightClick twitterSection" data="
Important alert : States have been asked to strictly enforce the #lockdown in the areas where it has been announced. Legal action will be taken against violaters@PIB_India
">#COVID19outbreak #Covid_19india #COVID
— K.S. Dhatwalia (@DG_PIB) March 23, 2020
Important alert : States have been asked to strictly enforce the #lockdown in the areas where it has been announced. Legal action will be taken against violaters@PIB_India#COVID19outbreak #Covid_19india #COVID
— K.S. Dhatwalia (@DG_PIB) March 23, 2020
Important alert : States have been asked to strictly enforce the #lockdown in the areas where it has been announced. Legal action will be taken against violaters@PIB_India
ലോക്‌ഡൗണ്‍ ഗൗരവമായി കാണണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പൊതുജനങ്ങളോട് അഭ്യർഥിക്കുകയും നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്‌തതിന് തൊട്ടുപിന്നാലെയാണ് ട്വിറ്ററിലൂടെ ദത്ത് വാലിയ അറിയിപ്പ് നടത്തിയത്. വൈറസ് ബാധയെതുടർന്ന് രാജ്യത്തെ 75 ജില്ലകൾ ലോക്‌ഡൗണ്‍ ചെയ്യാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ തീരുമാനിച്ചു.
മാർച്ച് 31 വരെ അന്തർ സംസ്ഥാന ബസ് സർവീസ് താൽകാലികമായി നിർത്തിവെയ്ക്കാൻ തീരുമാനിച്ചതായി സർക്കാർ അറിയിച്ചു. ഉത്തർപ്രദേശ്, മഹാരാഷ്‌ട്ര, പഞ്ചാബ്, കർണാടക, തമിഴ്‌നാട്, കേരളം എന്നീ സംസ്ഥാനങ്ങളിലെ വിവിധ ജില്ലകളിൽ ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചിട്ടുണ്ട്. ജനതാ കർഫ്യുവിൽ രാജ്യത്താകമാനമുള്ള ജനങ്ങൾ ഇന്നലെ വീടിന് പുറത്തിറങ്ങിയില്ല, റോഡുകളും പൊതുസ്ഥലങ്ങളും വിജനമായിരുന്നു.