ഹൈദരാബാദ് : ഹൈദരാബാദ് ഏറ്റുമുട്ടലിൽ ഞെട്ടൽ മാറാതെ പ്രതികളുടെ കുടുംബങ്ങൾ . പ്രധാന പ്രതി മുഹമ്മദ് ആരിഫിന്‍റെ അമ്മയ്ക്ക് മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മുൻപിൽ വാക്കുകൾ ഇടറിയതിനാൽ ''എന്‍റെ മകൻ പോയി എന്ന്'' മാത്രമേ പറയാൻ കഴിഞ്ഞുള്ളൂ. അതേസമയം കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ ഏറ്റവും കഠിനമായ ശിക്ഷയ്ക്ക് മകൻ അർഹനാണെന്ന് ആരിഫിന്‍റെ പിതാവ് പറഞ്ഞു. ഭർത്താവിന്‍റെ മരണശേഷം പൊലീസ് ത തന്നെ കൂടി കൊല്ലണമെന്നാണ് ചെന്നകേശവലുവിന്‍റെ ഭാര്യ രേണുക പ്രതികരിച്ചത് .
തന്‍റെ മകൻ ഈ കുറ്റകൃത്യം ചെയ്‌തിരിക്കാമെന്നും എന്നാൽ അത്തരമൊരു അന്ത്യത്തിന് അർഹതയില്ലെന്നാണ് മറ്റൊരു പ്രതി ജൊല്ലു ശിവന്‍റെ പിതാവ് ജൊല്ലു രാമപ്പ പറഞ്ഞത്. നിരവധി ആളുകൾ ബലാത്സംഗങ്ങളും കൊലപാതകങ്ങളും നടത്തുന്നു . എന്നാൽ അവർ ഇതുപോലെ കൊല്ലപ്പെട്ടിട്ടില്ല . എന്തുകൊണ്ടാണ് അവരെ ഇത്തരത്തിലുള്ള ശിക്ഷയ്ക്ക് വിധേയരാക്കാതിരുന്നതെന്നും ജൊല്ലു രാമപ്പ മാധ്യമങ്ങളോട് ചോദിച്ചു.
അതേസമയം പ്രതികളായ നാലുപേർക്കും വിദ്യാഭ്യാസം കുറവാണെന്നും എന്നാൽ മികച്ച വരുമാനം നേടുന്ന ഇവർ ചെറുപ്പം മുതലേ മദ്യത്തിനടിമകളാണെന്നും പ്രദേശവാസികൾ പറയുന്നു .