സുരക്ഷാ സേനയും തീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടൽ; ഒരു ഭീകരനെ വധിച്ചു - സൈന്യം
പ്രദേശത്ത് ഒളിച്ചിരിക്കുന്ന രണ്ട് ഭീകരർക്കായി തെരച്ചിൽ തുടരുന്നു. തീവ്രവാദികളുടെ സാന്നിധ്യം സംബന്ധിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് സുരക്ഷാ സേന പ്രദേശത്ത് തെരച്ചിൽ നടത്തിയത്

ശ്രീനഗർ: ജമ്മു കശ്‌മീരിലെ അനന്ത്നാഗിൽ തീവ്രവാദികളും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ. ഒരു ഭീകരനെ സൈന്യം വധിച്ചു. പ്രദേശത്ത് ഒളിച്ചിരിക്കുന്ന രണ്ട് ഭീകരർക്കായി തെരച്ചിൽ. തീവ്രവാദികളുടെ സാന്നിധ്യം സംബന്ധിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് സുരക്ഷാ സേന പ്രദേശത്ത് തെരച്ചിൽ നടത്തിയത്. പൊലീസും സുരക്ഷാ സേനയും സംയുക്തമായാണ് തെരച്ചിൽ നടത്തുന്നത്.
നേരത്തെ ഷോപിയൻ ജില്ലയിലെ ചകുര പ്രദേശത്ത് സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടിരുന്നു. റാംബാഗ് പ്രദേശത്ത് നടന്ന ഏറ്റുമുട്ടലിൽ ലഷ്‌കർ-ഇ-ത്വയ്‌ബ തീവ്രവാദി കൊല്ലപ്പെട്ടു. പുൽവാമയിലെ ദാദൂറ പ്രദേശത്ത് നടന്ന ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെയും സൈന്യം വധിച്ചിരുന്നു.