ശ്രീനഗർ: ജമ്മു കശ്മീരിലെ പുൽവാമയിൽ സുരക്ഷാ സേനയും തീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടൽ. തീവ്രവാദികളുടെ സാന്നിധ്യത്തെ കുറിച്ച് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ തെക്കൻ കശ്മീറിലെ ഡാംഗർപോറ പ്രദേശം ശനിയാഴ്ച പുലർച്ചെ സുരക്ഷാ സേന വളഞ്ഞു.
സൈന്യത്തിന്‍റെ തെരച്ചിലിനിടെ തീവ്രവാദികൾ വെടിയുതിർത്തു. തുടർന്ന് സുരക്ഷാ സേന തിരിച്ചടിക്കുകയായുന്നു. വെടിവെയ്പ്പ് തുടരുകയാണെന്നും കൂടുതൽ വിവരങ്ങൾ ലഭ്യമല്ലെന്നും പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു.