ETV Bharat / bharat

രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷം; കേന്ദ്രത്തിനെതിരെ രാഹുൽ ഗാന്ധി - രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു

ദേശീയ തൊഴില്‍ ഇല്ലായ്മ ദിനാചാരണത്തിന് രാഹുല്‍ ഗാന്ധി പിന്തുണ അറിയിച്ചു

Congress leader Rahul Gandhi  Congress leader Rahul Gandhi slams Modi govt  Rahul Gandhi tweet  PM Modi  Narendra Modi  Unemployment in India  രാജ്യത്തെ തൊഴിലില്ലായ്മ  കേന്ദ്രത്തിനെതിരെ രാഹുൽ ഗാന്ധി  രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു  ദേശീയ തൊഴില്‍ ഇല്ലായ്മ ദിനം
രാജ്യത്തെ തൊഴിലില്ലായ്മ; കേന്ദ്രത്തിനെതിരെ രാഹുൽ ഗാന്ധി
author img

By

Published : Sep 17, 2020, 12:16 PM IST

ന്യൂഡൽഹി രാജ്യത്തെ തൊഴിലില്ലായ്മയിൽ കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഒരു കോടിയിലധികം ആളുകൾ ജോലി തേടി സർക്കാർ പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും എന്നാൽ 1.77 ലക്ഷം ജോലികൾ മാത്രമേ ഇതുവരെ ലഭ്യമായിട്ടുള്ളൂവെന്നും രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. മാധ്യമ വാർത്തയെ ഉദ്ധരിച്ചാണ് രാഹുലിന്‍റെ ട്വീറ്റ്.

ദേശീയ തൊഴില്‍ ഇല്ലായ്മ ദിനാചാരണത്തിന് രാഹുല്‍ ഗാന്ധി പിന്തുണ അറിയിച്ചു. വ്യാപക തൊഴില്‍ ഇല്ലായ്മയാണ് യുവാക്കള്‍ ഇങ്ങനെ ഒരു ദിവസം ആചരിക്കാന്‍ കാരണം. തൊഴില്‍ എന്നാല്‍ അഭിമാനമാണ്. ഇത് എത്ര കാലം സര്‍ക്കാരിന് നിഷേധിക്കാന്‍ ആകുമെന്നും രാഹുല്‍ ചോദിച്ചു. കേന്ദ്ര സർക്കാർ രാജ്യത്തെ സമ്പദ് വ്യസ്ഥ കൈകാര്യം ചെയ്യുന്ന രീതിയെയും രാഹുൽ പരസ്യമായി വിമർശിച്ചു. യുവാക്കൾക്ക് അനിവാര്യമായ തൊഴിൽ നൽകണമെന്നും കേന്ദ്രത്തോട് രാഹുൽ ആവശ്യപ്പെട്ടു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.