ജയ്‌പൂര്‍: ആശുപത്രി അധികൃതരുടെ അനാസ്ഥമൂലം 60 വയസുകാരന്‍ മരിച്ചതായി ആരോപണം. കോട്ട സ്വദേശിയായ സതീഷ് അഗര്‍വാളാണ് മരിച്ചത്. ആംബുലന്‍സ് സേവനം ലഭിക്കാത്തതിനെ തുടര്‍ന്ന് ഉന്തുവണ്ടിയിലാണ് രോഗിയെ ആശുപത്രിയില്‍ എത്തിച്ചത്.
എന്നാല്‍ ആശുപത്രിയില്‍ എത്തിയ രോഗിയെ ചികിത്സിക്കാന്‍ ഡോക്ടര്‍മാര്‍ വിസമ്മതിച്ചെന്നും മണിക്കൂറുകളോളം ചികിത്സ വൈകിപ്പിച്ചെന്നും ബന്ധുക്കള്‍ ആരോപിച്ചു. മരിച്ചയാളുടെ ശ്രവം കൊവിഡ് പരിശോധനക്കയച്ചു.