ന്യൂഡൽഹി: രാജ്യസഭയിലെ എട്ട് എംപിമാരെ ഒരാഴ്‌ചത്തേക്ക് സസ്പെൻഡ് ചെയ്‌തതായി രാജ്യസഭാ അധ്യക്ഷന്‍ എം. വെങ്കയ്യ നായിഡു അറിയിച്ചു. തൃണമൂല്‍ കോൺഗ്രസ് നേതാവ് ഡെറിക് ഒബ്രിയാൻ, എളമരം കരീം, കെ.കെ രാഗേഷ്, സൈദ് നാസിര്‍ ഹുസൈന്‍, റിപുണ്‍ ബോര, സഞ്ജയ് സിങ്, രാജു സത്താവ്, ഡോള സെന്‍ എന്നിവർക്കാണ് സസ്‌പെൻഷൻ. രാജ്യസഭ താൽക്കാലികമായി 10 മണി വരെ നിർത്തിവെച്ചു.
വിപണിയിലെ നിയന്ത്രണങ്ങൾ ഒഴിവാക്കാനും കരാർ കൃഷി അനുവദിക്കുന്നതിനുമുള്ള കാര്‍ഷിക ബില്ലുകളാണ് രാജ്യസഭയിൽ കഴിഞ്ഞ ദിവസം പാസാക്കിയത്. ശബ്‌ദ വോട്ടിലൂടെയായിരുന്നു ബില്ല് പാസാക്കിയത്.