ഭീകരവാദ സംഘടന ഹിസ്ബുള്‍ മുജാഹിദീന്‍ നേതാവായ സയിദ് സലാഹുദ്ദീന്‍റെ1.22 കോടി വില വരുന്ന 13 വസ്തുവകകള്‍ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി.തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക സഹായം ചെയ്ത കേസിൽ കള്ളപ്പണം തടയൽ നിയമപ്രകാരമാണ് ജമ്മു-കശ്മീരിലെ വസ്തുവകകള്‍ കണ്ടുകെട്ടിയത്.
ഭീകരവാദ സംഘടനകള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചതായി ആരോപണമുള്ള ബന്ദിപൂര്‍ സ്വദേശിയായ മുഹമ്മദ് ഷാഫി ഷാ, കശ്മീര്‍ സ്വദേശികളായ ആറ് പേരുടേതും അടക്കമുള്ള വസ്തുക്കളാണ് ഇഡി കണ്ടുകെട്ടിയത്. എന്‍ഐഎ ഇവരുടെ പേരില്‍ യുഎപിഎ അടക്കമുള്ളവ ചുമത്തിയതിനെ തുടര്‍ന്നാണ് നടപടി.
പാകിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭീകരവാദ സംഘടനയാണ്ഹിസ്ബുള്‍ മുജാഹിദീന്‍ .ജമ്മുകശ്മീരിലെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രധാനമായും ധനസഹായം ചെയ്യുന്നതും ഹിസ്ബുള്‍ വിഭാഗമാണ്. പാകിസ്ഥാനിലെ റാവല്‍പിണ്ടിയില്‍ നിന്ന് ജെകെഎആര്‍ടി.(ജമ്മു-കാശ്മീര്‍ അഫക്ടീസ് റിലീഫ് ട്രസ്റ്റ് ) എന്ന പേരില്‍ ഇന്ത്യയിൽ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായമെത്തിക്കുന്നുണ്ടെന്നും എന്‍ഫോഴ്‌സ്‌മെന്‍റ്ഡയറക്ടറേറ്റിന്‍റെപ്രസ്താവനയില്‍ പറയുന്നു.