ETV Bharat / bharat

പൗരത്വം പ്രശ്നം: അസമില്‍ മുന്‍ സൈനികന് ജാമ്യം

author img

By

Published : Jun 9, 2019, 6:44 AM IST

അസം പൗരത്വ നിര്‍ണയ ട്രൈബ്യൂണല്‍ സനാവുള്ള ഇന്ത്യക്കാരനല്ലെന്ന് കണ്ടത്തിയതോടെയാണ് കരുതല്‍ തടങ്കലിലേക്ക് മാറ്റിയത്.

അസമില്‍ മുന്‍ സൈനികന് ജാമ്യം

ഗുവാഹത്തി: പൗരത്വ പ്രശ്നത്തില്‍ തടവിലായ സെനികന്‍ മോചിതനായി. കരസേന മുന്‍ സുബേദാര്‍ മുഹമ്മദ് സനാവുള്ളയാണ് ഗുവാഹത്തി ഹൈക്കോടതി ജാമ്യം നല്‍കിയതോടെ മോചിതനായത്. 20,000 രൂപയുടെ ആള്‍ ജാമ്യവും പൊലീസിന്‍റെ അനുമതി ഇല്ലാതെ കാരൂപ് ജില്ല വിട്ടുപോകരുതെന്ന നിര്‍ദ്ദേശത്തിന്‍റേയും പിന്‍ബലത്തിലാണ് കോടതി ജാമ്യം അനുവദിച്ചത്.

താന്‍ യഥാര്‍ത്ഥ ഇന്ത്യക്കാരനാണ് താനെന്നും രാജ്യത്തെ സേവിച്ചതിന് തനിക്ക് ലഭിച്ചതിന് ലഭിച്ചത് ഇതാണെന്നും സനാവുള്ള പ്രതികരിച്ചു. നീതിന്യായ സംവിധാനത്തില്‍ വിശ്വാസമുണ്ടെന്നും സത്യം വിജയിക്കുമെന്നും സനാവുള്ള പറഞ്ഞു. അസം പൗരത്വ നിര്‍ണയ ട്രൈബ്യൂണല്‍ സനാവുള്ള ഇന്ത്യക്കാരനല്ലെന്ന് കണ്ടത്തിയതോടെയാണ് കരുതല്‍ തടങ്കലിലേക്ക് മാറ്റിയത്. ഇതിന് പിന്നാലെ മോചനം ആവശ്യപ്പെട്ട് കുടുംബാംഗങ്ങള്‍ നല്‍കിയ ഹര്‍ജിയിലാണ് ജാമ്യം ലഭിച്ചത്. 30 വര്‍ഷം സൈനികനായിരുന്ന സനാവുള്ള അസം അതിര്‍ത്തി പൊലീസില്‍ ഉദ്യോഗസ്ഥനായിരുന്നു.

കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുത്ത് സൈനിക ബഹുമതി നേടിയ സനാവുള്ളയെ ആളുമാറിയാണ് അറസ്റ്റ് ചെയ്തതെന്ന് മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കിയിരുന്നു. കേസ് അന്വേഷിച്ച ചന്ദ്രമാല്‍ ദാസ് സനാവുള്ളക്കെതിരായ കുറ്റപത്രത്തില്‍ വ്യാജ ഒപ്പിട്ടെന്നും ആരോപണം ഉയര്‍ന്നിരുന്നു. കേന്ദ്ര സര്‍ക്കാരിന്‍റെ ദേശീയ പൗരത്വ രജിസ്റ്റര്‍ വന്നതോടുകൂടിയാണ് സനാവുള്ളക്ക് പൗരത്വം നഷ്ടമായത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.