ETV Bharat / bharat

യുപിയിൽ ഗാർഹിക പീഡനം; രണ്ട് യുവതികൾ കൊല്ലപ്പെട്ടു - women murder

സ്ത്രീധനത്തെച്ചൊല്ലിയുള്ള തർക്കവും മദ്യപാന ശീലം എതിർത്തതുമാണ് കൊലപാതകത്തിന് കാരണം.

പീഡനം; രണ്ട് യുവതികൾ കൊല്ലപ്പെട്ടു
യുപിയിൽ ഗാർഹിക പീഡനം; രണ്ട് യുവതികൾ കൊല്ലപ്പെട്ടു
author img

By

Published : Oct 18, 2020, 6:05 PM IST

ലക്‌നൗ: യുപിയിലെ ഖടൗലി ടൗണിൽ സ്ത്രീധനത്തെച്ചൊല്ലി തർക്കമുണ്ടായതിനെ തുടർന്ന് മുപ്പത്തിയഞ്ചുകാരിയായ യുവതിയെ ഭർത്താവ് വെടിവച്ചു കൊന്നു. ഖടൗലി സ്വദേശിയായ ഫിറോസിന്‍റെ ഭാര്യ ഖുഷ്‌നുമയാണ് മരിച്ചത്. മൃതദേഹം പോസ്‌റ്റുമോർട്ടത്തിന് അയച്ചതായും കുറ്റാരോപിതനായ ഭർത്താവ് ഓടി രക്ഷപ്പെട്ടതായും പൊലീസ് സർക്കിൾ ഓഫീസർ അറിയിച്ചു. ദമ്പതികൾക്ക് രണ്ട് കൊച്ചുകുട്ടികളുണ്ട്. യുവതിയുടെ കുടുംബാംഗങ്ങൾ സ്ഥലത്തെത്തി കൊലപാതകമെന്ന് ആരോപിച്ച് പ്രതിഷേധ പ്രകടനം നടത്തി. വിവാഹിതരായി 10 വർഷത്തിലേറെയായിട്ടും ഫിറോസ് കൂടുതൽ സ്ത്രീധനത്തിനായി ഭാര്യയെ ഉപദ്രവിച്ചിരുന്നുവെന്നും യുവതിയുടെ കുടുംബം ആരോപിച്ചു.

മദ്യപാന ശീലം എതിർത്തതിന് ശനിയാഴ്ച യുവതിയെ ഭർത്താവ് മർദിച്ചു കൊന്നതാണ് അടുത്ത സംഭവം. ബുദാന പട്ടണത്തിലെ ഒരു ഗ്രാമത്തിൽ താമസിച്ചിരുന്ന പുഷ്‌പ(30) യാണ് കൊല്ലപ്പെട്ടത്. പുഷ്‌പയുടെ മൃതദേഹം മാതാപിതാക്കളെയോ ​​പൊലീസിനെയോ അറിയിക്കാതെയാണ് സദ്രുദ്ദീൻ നഗർ ഗ്രാമത്തിൽ സംസ്‌കരിച്ചത്. ഭർത്താവ് ദേവേന്ദറിനെതിരെ കൊലപാതകക്കുറ്റം ചുമത്തിയതായി പൊലീസ് പറഞ്ഞു. കൂടുതൽ പരിശോധനയ്ക്കായി ശ്മശാന സ്ഥലത്ത് നിന്ന് ചാരത്തിന്‍റെ സാമ്പിളുകൾ പൊലീസ് ശേഖരിച്ചു. പ്രതി ദേവേന്ദർ ഒരു മദ്യപാനിയാണെന്നും മദ്യം കഴിക്കാൻ അനുവദിക്കാത്തതിന്‍റെ പേരിൽ ഭാര്യയെ പതിവായി മർദ്ദിക്കാറുണ്ടായിരുന്നെന്നും മരിച്ച സ്ത്രീയുടെ കുടുംബാംഗങ്ങൾ പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.