മുംബൈ: ഡോക്‌ടര്‍ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന് ലാബ് ജീവനക്കാരിയുടെ പരാതി. 2015ലാണ് താൻ ഡോക്‌ടറെ കണ്ടുമുട്ടിയതെന്നും തുടര്‍ന്ന് ഇയാൾ തന്നെ നിരന്തരം പിന്തുടരുകയായിരുന്നുവെന്നും ജോലി ഉപേക്ഷിച്ച ശേഷവും ഉപദ്രവിക്കാൻ ശ്രമിച്ചതായും യുവതി പരാതിയിൽ പറയുന്നു.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 354-എ (ലൈംഗിക പീഡനം), 354-ഡി (പിന്തുടരൽ), 509 (സ്‌ത്രീയെ അപമാനിക്കൽ) എന്നീ വകുപ്പുകൾ പ്രകാരമാണ് യുവതി പരാതി നൽകിയത്. എന്നാല്‍ ഡോക്‌ടറെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.