ETV Bharat / bharat

മഹാരാഷ്ട്രയില്‍ പ്രതിപക്ഷ നേതാക്കളുടെ യോഗത്തില്‍ പങ്കെടുക്കരുതെന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം - മഹാരാഷ്ട്ര

സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലേക്കും മഹാരാഷ്‌ട്ര സര്‍ക്കാര്‍ അയച്ച സര്‍ക്കുലറിലാണ് നിര്‍ദേശമുള്ളത്.

Maharashtra government  Uddhav Thackeray government  maharashtra government officers  maharashtra government department  Don't attend Oppn leaders meet  മഹാരാഷ്ട്ര  പ്രതിപക്ഷ നേതാക്കളുടെ യോഗത്തില്‍ പങ്കെടുക്കരുതെന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം
മഹാരാഷ്ട്രയില്‍ പ്രതിപക്ഷ നേതാക്കളുടെ യോഗത്തില്‍ പങ്കെടുക്കരുതെന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം
author img

By

Published : Jul 22, 2020, 4:48 PM IST

മുംബൈ: പ്രതിപക്ഷ നേതാക്കളുടെ യോഗത്തില്‍ പങ്കെടുക്കരുതെന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി മഹാരാഷ്‌ട്ര സര്‍ക്കാര്‍. എംപിമാര്‍, എംഎല്‍എമാര്‍ മറ്റ് സര്‍ക്കാരിതര അംഗങ്ങള്‍ എന്നിവരുള്‍പ്പെടുന്ന പ്രതിപക്ഷ നേതാക്കള്‍ വിളിക്കുന്ന യോഗത്തില്‍ ഉദ്യോഗസ്ഥര്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലേക്കും അയച്ച സര്‍ക്കുലറില്‍ പറയുന്നു. 2016 മാര്‍ച്ച് 11ലെ സര്‍ക്കുലര്‍ പ്രകാരം ഭരണകാര്യങ്ങളില്‍ മേല്‍നോട്ടം വഹിക്കാനും ബന്ധപ്പെട്ട അധികൃതര്‍ക്ക് ഉത്തരവ് നല്‍കാനും യോഗം വിളിച്ചുകൂട്ടാനും ഔദ്യോഗിക സന്ദര്‍ശനത്തിന് ക്ഷണിക്കാനുമുള്ള അധികാരം സര്‍ക്കാര്‍ മന്ത്രിമാര്‍ക്കാണെന്ന് പുതുതായി ഉദ്യോഗസ്ഥര്‍ക്ക് അയച്ച സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.

ഇത്തരം അധികാരത്തിനുള്ള അനുമതി നിയമസഭയിലെയും കൗണ്‍സിലിലെയും പ്രതിപക്ഷ നേതാക്കള്‍ക്കില്ലെന്നും സര്‍ക്കുലറില്‍ പറയുന്നു. ആയതിനാല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാര്‍ പ്രതിപക്ഷ നേതാക്കളുടെ യോഗങ്ങളില്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും സര്‍ക്കുലറില്‍ കൂട്ടിച്ചേര്‍ത്തു. ജില്ലയില്‍ തീര്‍പ്പാക്കാതെ കിടക്കുന്ന ജോലികളുടെ പട്ടിക കലക്‌ടര്‍ തയ്യാറാക്കണമെന്നും മാസത്തിലെ ഒരു ദിവസം ബന്ധപ്പെട്ട അധികൃതരുടെ നേതൃത്വത്തില്‍ യോഗം വിളിച്ചു കൂട്ടണമെന്നും സര്‍ക്കുലറില്‍ നിര്‍ദേശമുണ്ട്. യോഗത്തില്‍ ബന്ധപ്പെട്ട എംഎല്‍എയോ, എംപിയെയോ ക്ഷണിച്ചിരിക്കണമെന്നും നിര്‍ബന്ധമുണ്ട്. എല്ലാ വകുപ്പുകളിലെയും ഓഫീസുകളിലെ ഉദ്യോഗസ്ഥരോടും സര്‍ക്കുലറിലെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

സര്‍ക്കുലറിനെതിരെ നിയമസഭ കൗണ്‍സില്‍ പ്രതിപക്ഷ നേതാവായ പ്രവീണ്‍ ദരേക്കര്‍ രംഗത്തെത്തി. നീക്കം ജനാധിപത്യവിരുദ്ധമാണെന്നും ഭരണഘടന പ്രതിപക്ഷ നേതാക്കള്‍ക്ക് നല്‍കിയ അവകാശങ്ങള്‍ക്ക് മേലുള്ള നിയന്ത്രണമാണ് സര്‍ക്കുലറിലുള്ളതെന്നും പ്രവീണ്‍ ദരേക്കര്‍ പറഞ്ഞു. ഉത്തരാവാദിത്തമുള്ള പ്രതിപക്ഷ നേതാക്കളെന്ന നിലയില്‍ താനും ദേവേന്ദ്ര ഫഡ്‌നാവിസും സംസ്ഥാനത്തിന്‍റെ വിവിധയിടങ്ങളിലുള്ള കൊവിഡ് കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ടെന്നും ഇത്തരം ഉത്തരവുകളൊന്നും തങ്ങള്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിട്ടില്ലെന്നും പ്രവീണ്‍ ദരേക്കര്‍ കൂട്ടിച്ചേര്‍ത്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.