ചെന്നൈ: ലോക്ക് ഡൗണ്‍ തുടരുമോയെന്ന കാര്യത്തില്‍ വ്യക്തത വരുത്തണമെന്ന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളോട് ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്‍. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ മെയ് മൂന്നിന് അവസാനിക്കാനിരിക്കേയാണ് ഇക്കാര്യത്തില്‍ വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ട് സ്റ്റാലിന്‍ രംഗത്തെത്തിയിരിക്കുന്നത്. ലോക്ക് ഡൗൺ തുടരുമോയെന്നും ഇളവുകൾ ഏർപ്പെടുത്തുന്നതാണോ അടുത്ത നീക്കമെന്നും ജനങ്ങളെ അറിയിക്കണമെന്നും ഇത് അവസാന നിമിഷത്തിലുണ്ടാകുന്ന പരിഭ്രാന്തിയും അനാവശ്യ ആശയക്കുഴപ്പവും ഇല്ലാതാക്കാമെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം സർക്കാരുകൾ എടുക്കുന്ന തീരുമാനങ്ങൾ പാലിക്കാന്‍ ജനങ്ങൾ ബാധ്യസ്ഥരാണെന്നും സാമൂഹ്യ അകലം കർശനമായും ജനങ്ങൾ പാലിക്കണമെന്നും സ്റ്റാലിൻ കൂട്ടിച്ചേർത്തു.
മെയ് മൂന്നിന് ശേഷം ലോക്ക് ഡൗൺ തുടരുമോയെന്ന് മുൻകൂട്ടി പ്രഖ്യാപിക്കണമെന്ന് എം.കെ സ്റ്റാലിൻ
കേന്ദ്ര സംസ്ഥാന സർക്കാരുകൾ മുൻകൂട്ടി തീരുമാനം അറിയിക്കണമെന്നും ഇതിലൂടെ ജനങ്ങൾക്കിടയിലുണ്ടാകുന്ന അനാവശ്യ ആശയക്കുഴപ്പം ഇല്ലാതാക്കാമെന്നും ഡിഎംകെ പ്രസിഡന്‍റ് എം.കെ സ്റ്റാലിൻ