ETV Bharat / bharat

കരുണാനിധിയുടെ 97-ാം ജന്മവാർഷികം; എം.കെ സ്റ്റാലിൻ പുഷ്‌പാർച്ചന നടത്തി

തമിഴ്‌നാട്ടിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രി സ്ഥാനം വഹിച്ച എം. കരുണാനിധി 2018 ഓഗസ്റ്റ് ഏഴിനാണ് അന്തരിച്ചത്

കരുണാനിധി  എം.കെ സ്റ്റാലിൻ  ഡിഎംകെ  MK Stalin  DMK  M Karunanidhi
കരുണാനിധിയുടെ 97-ാം ജന്മവാർഷികം; എം.കെ സ്റ്റാലിൻ പുഷ്‌പാർച്ചന നടത്തി
author img

By

Published : Jun 3, 2020, 5:30 PM IST

ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി എം. കരുണാനിധിയുടെ 97-ാം ജന്മവാർഷിക ദിനത്തിൽ ഡിഎംകെ അധ്യക്ഷന്‍ എം.കെ സ്റ്റാലിൻ പുഷ്‌പാർച്ചന നടത്തി. കനിമൊഴി ഉൾപ്പെടെയുള്ള മറ്റ് പാർട്ടി നേതാക്കന്മാരും ചെന്നൈയിൽ നടന്ന ചടങ്ങിൽ പങ്കെടുത്തു. തമിഴ്‌നാട്ടിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായിരുന്ന കരുണാനിധി 2018 ഓഗസ്റ്റ് ഏഴിനാണ് അന്തരിച്ചത്. കോൺഗ്രസ് പാർട്ടി കരുണാനിധിക്ക് ആദരാജ്ഞലി അർപ്പിച്ചു.

  • Today, on his birth anniversary, we honour former Chief Minister of Tamil Nadu M Karunanidhi for his immense contributions to the State and the Nation. He was longest serving CM of the State ranging almost two decades. pic.twitter.com/uqCKbPKakU

    — Congress (@INCIndia) June 3, 2020 " class="align-text-top noRightClick twitterSection" data=" ">

തമിഴ്‌നാട് മുൻ മുഖ്യമന്ത്രി എം. കരുണാനിധി സംസ്ഥാനത്തിനും രാഷ്ട്രത്തിനും നൽകിയ സമഗ്ര സംഭാവനകളെ ഞങ്ങൾ ബഹുമാനിക്കുന്നുവെന്ന് കോൺഗ്രസ് ട്വിറ്ററിൽ കുറിച്ചു. മുൻ മുഖ്യമന്ത്രി ശ്രീ കരുണാനിധിയുടെ ജന്മവാർഷികമാണിന്ന്. ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രി പദവിയിൽ തുടർന്നയാളാണ് അദ്ദേഹമെന്നും തമിഴ്‌നാട് യൂത്ത് കോൺഗ്രസ് ട്വീറ്റ് ചെയ്‌തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.