പുല്‍വാമ ഭീകരാക്രമണത്തിന്‍റെ മറുപടിയായി കടുത്ത പ്രത്യാഘാതങ്ങള്‍ പാകിസ്ഥാന്‍ നേരിടേണ്ടിവരുമെന്ന് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് മുന്നറിയിപ്പുമായി പിപിപി നേതാവ് ബിലാവല്‍ ഫുട്ടോ സര്‍ദ്ദാരി. ആഭ്യന്തരവും ബാഹ്യവുമായ പ്രശ്നങ്ങള്‍ നേരിടുകയാണ് രാജ്യം. ഈ പ്രതിസന്ധി കൈകാര്യം ചെയ്യാന്‍ മരപ്പാവയായ പ്രധാനമന്ത്രിക്ക് കഴിയില്ലെന്നും ഇമ്രാന്‍ ഖാനെ വിമര്‍ശിച്ചു കൊണ്ട് ബിലാവല്‍ കൂട്ടിച്ചേര്‍ത്തു. മാധ്യമങ്ങളുമായി സംവാദിക്കവേയാണ് ഇമ്രാനെതിരെ അദ്ദേഹം ആഞ്ഞടിച്ചത്.
പുല്‍വാമ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ രാഷ്ട്രീയ യുദ്ധം നടത്തുന്നത് രാജ്യത്തെ വലിയ ദുരന്തങ്ങളിലേക്ക് വലിച്ചിഴക്കത്തെയുളെളന്നും പിപിപി നേതാവ് പറഞ്ഞു. രഹസ്യ അന്വേഷണ ഏജന്‍സികളെ വിമര്‍ശിച്ച ബിലാവാല്‍ എന്‍എബി പോലെയുളള ഏജന്‍സികള്‍ രാഷ്ട്രീയ നേട്ടത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നതായും കുറ്റപ്പെടുത്തി.