ആർട്ടിക്കിൾ 370 റദ്ദാക്കി ജമ്മു കശ്മീർ സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി മാറ്റിയ ശേഷമുണ്ടായ ലോക്ക് ഡൗൺ കശ്മീരിൽ അഭൂതപൂർവമായ സാമ്പത്തിക-വികസന പ്രതിസന്ധികൾക്ക് കാരണമായി.
ആർട്ടിക്കിൾ 370 റദ്ദാക്കുന്നതിനുമുമ്പ്, ജമ്മു കശ്മീരിലെ വികസന സൂചകങ്ങൾ - ആയുർദൈർഘ്യം മുതൽ ശിശുമരണം, സാക്ഷരത എന്നിവ സാമ്പത്തിക വികസനം വരെ ദേശീയ ശരാശരിയേക്കാളും ഇന്ത്യയിലെ മറ്റ് പല മുൻനിര സംസ്ഥാനങ്ങളേക്കാളും മികച്ചതായിരുന്നു. ആർട്ടിക്കിൾ 370 ന്‍റെ നിലനിൽപ്പ് മൂലമല്ല ഇത് സാധ്യമായിരുന്നത്. ഒരുപക്ഷേ, അനിശ്ചിതകാല രാഷ്ട്രീയ, സുരക്ഷാ സാഹചര്യങ്ങളാലാണ് സ്വകാര്യ നിക്ഷേപത്തിന്‍റെ വരവ് കുറഞ്ഞത്.
![Article 370 Article 35 A Rouf Dar People’s Democratic Party Ejaz Ayoub Unemployment rate ആർട്ടിക്കിൾ 370 റദ്ദാക്കി ജമ്മികശ്മീർ ഉയർന്നത് വികസനത്തിലേക്കോ? ആർട്ടിക്കിൾ 370 ജമ്മുകശ്മീർ](https://etvbharatimages.akamaized.net/etvbharat/prod-images/8276482_fhfhf.jpg)
![Article 370 Article 35 A Rouf Dar People’s Democratic Party Ejaz Ayoub Unemployment rate ആർട്ടിക്കിൾ 370 റദ്ദാക്കി ജമ്മികശ്മീർ ഉയർന്നത് വികസനത്തിലേക്കോ? ആർട്ടിക്കിൾ 370 ജമ്മുകശ്മീർ](https://etvbharatimages.akamaized.net/etvbharat/prod-images/8276482_hfg.jpg)
ബിജെപി സർക്കാരിന്‍റെ ഏകപക്ഷീയമായ തീരുമാനത്തെ ജമ്മു കശ്മീരിലെ രാഷ്ട്രീയ പാർട്ടികൾ ശക്തമായി എതിർത്തു. ഒരു വർഷത്തിനുശേഷം, ആർട്ടിക്കിൾ 370 റദ്ദാക്കുന്നതിനെ പ്രതിരോധിക്കാനുള്ള ബിജെപിയുടെ വികസന വിവരണത്തെ അവർ ചോദ്യം ചെയ്യുന്നു. ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി പുനഃസ്ഥാപിക്കണമെന്ന് ഇപ്പോഴും പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി ആവശ്യപ്പെടുന്നു.
ആർട്ടിക്കിൾ 370 റദ്ദാക്കിയതിനുശേഷം, ജമ്മു കശ്മീർ വികസനത്തിന് സാക്ഷ്യം വഹിക്കുമെന്ന ബിജെപിയുടെ അവകാശവാദങ്ങൾക്ക് വിരുദ്ധമായി, ബിജെപിയുടെയും ആർഎസ്‌എസിന്‍റെയും അജണ്ട പൂർത്തീകരിക്കുന്നത് മാത്രമാണ് കണ്ടതെന്നും പാർട്ടി നേതാക്കൾ പറയുന്നു. പശ്ചിമ പാകിസ്ഥാനിൽ നിന്നുള്ള അഭയാർഥികളെ പുനരധിവസിപ്പിക്കുക മുതൽ ഡൊമിസൈൽ സർട്ടിഫിക്കറ്റുകൾ നൽകുക വരെ ഒന്നും പ്രാബല്യത്തിൽ വന്നില്ല. തൊഴിലില്ലായ്മ വർദ്ധിച്ചു, സമ്പദ്‌വ്യവസ്ഥ തകരാറിലായി. ജമ്മു കശ്മീരിലെ സ്ഥിതി വഷളായിക്കൊണ്ടിരിക്കുകയാണെന്ന് ശ്രീനഗറിലെ പിഡിപി നേതാവ് റൂഫ് ദാർ പറഞ്ഞു. ഓഗസ്റ്റ് 5ന് ശേഷമുണ്ടായ ലോക്ക് ഡൗൺ ജമ്മു കശ്മീരിലെ വികസന, സാമ്പത്തിക പ്രവർത്തനങ്ങൾക്ക് താഴിട്ടു. ജമ്മു കശ്മീരിൽ സമ്പദ്‌വ്യവസ്ഥയ്ക്ക് 40000-45000 കോടി നഷ്ടമുണ്ടായതായും തൊഴിൽ നഷ്ടം സംഭവിച്ചതായും അദ്ദേഹം പറഞ്ഞു.