ന്യൂഡൽഹി: ജാമിയ മിലിയ സര്‍വകലാശാലയിലെ പൊലീസ് നടപടികള്‍ക്കെതിരെയുള്ള ഹര്‍ജി നാളെ പരിഗണിക്കാമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ. ആദ്യം അക്രമം നിര്‍ത്തുകയാണ് വേണ്ടത്. ആര്‍ക്കും നിയമം കയ്യിലെടുക്കാന്‍ അവകാശമില്ലെന്നും എന്നാല്‍ സമാധാനപരമായ പ്രതിഷേധങ്ങള്‍ക്ക് വിദ്യാര്‍ഥികള്‍ക്ക് അവകാശമുണ്ടെന്നും ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു. മുതിര്‍ന്ന അഭിഭാഷ ഇന്ദിരാ ജയ്സിംഗാണ് വിഷയം കോടതിയില്‍ ഉന്നയിച്ചത്.
സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ വിരമിച്ച ജഡ്ജിമാരുടെ സംഘത്തെ അലിഗഡ് സര്‍വകലാശാലയിലേക്ക് അയക്കണമെന്ന അഭ്യര്‍ഥന ചീഫ് ജസ്റ്റിസ് തള്ളി. കാമ്പസുകളിൽ പൊലീസ് നടത്തിയ അതിക്രമത്തിൽ ഹ്യൂമൻ റൈറ്സ് ലോയേഴ്സ് നെറ്റ്‌വർക്ക് സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചിട്ടുണ്ട്.