ETV Bharat / bharat

ഏകകക്ഷി ഭരണം ഉറപ്പാക്കാനാണ് ബിജെപിയുടെ ശ്രമമെന്ന് അശോക് ഗെലോട്ട് - രാജസ്ഥാൻ

രാജ്യസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഭരണകക്ഷി എംഎല്‍എമാരെ വശത്താക്കാൻ രാജസ്ഥാനില്‍ ബിജെപി ശ്രമിക്കുന്നുവെന്ന ആരോപണത്തിന് പിന്നാലെയാണ് ഗെലോട്ടിന്‍റെ വിമര്‍ശനം

Ashok Gehlot  Rajya Sabha election  MLA poaching  Resort politics  Democracy in danger  BJP intents to ensure one-party rule  ഏകകക്ഷി ഭരണം  അശോക് ഗെലോട്ട്  രാജസ്ഥാൻ  അശോക് ഗെലോട്ട്  രാജസ്ഥാൻ  ബിജെപി
ഏകകക്ഷി ഭരണം ഉറപ്പാക്കാനാണ് ബിജെപിയുടെ ശ്രമമെന്ന് അശോക് ഗെലോട്ട്
author img

By

Published : Jun 12, 2020, 4:23 PM IST

ജയ്‌പൂര്‍: ജനാധിപത്യം അപകടത്തിലാണെന്നും ജനങ്ങൾ കേന്ദ്ര സര്‍ക്കാരിനെ ചോദ്യം ചെയ്യണമെന്നും രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്. രാജ്യസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഭരണകക്ഷി എംഎല്‍എമാരെ വശത്താക്കാൻ രാജസ്ഥാനില്‍ ബിജെപി ശ്രമിക്കുന്നുവെന്ന ആരോപണത്തിന് പിന്നാലെയാണ് ഗെലോട്ടിന്‍റെ വിമര്‍ശനം. ദേശീയതയുടെയും മതത്തിന്‍റെയും പേരിൽ ബിജെപി രാഷ്ട്രീയത്തെ വഴിതിരിക്കുകയാണെന്നും ഗെലോട്ട് ആരോപിച്ചു.

ഒരു ജനാധിപത്യത്തിൽ പ്രതിപക്ഷത്തിന്‍റെ വാക്കുകളും ഭരണപക്ഷം പരിഗണിക്കേണ്ടതുണ്ട്. പക്ഷേ ബിജെപിയെ സംബന്ധിച്ചിടത്തോളം പ്രതിപക്ഷത്തിന് യാതൊരു വിലയും നല്‍കാറില്ലെന്നും രാജ്യത്ത് ഏകകക്ഷി ഭരണം ഉറപ്പാക്കുകയെന്നതാണ് അവരുടെ ലക്ഷ്യമെന്നും അദ്ദേഹം ആരോപിച്ചു. ബിജെപിക്ക് ഫാസിസ്റ്റ് പ്രത്യയശാസ്ത്രമാണെന്നും പൊതുജനങ്ങളോ മറ്റ് രാഷ്ട്രീയ പാർട്ടികളോ എന്താണ് ചിന്തിക്കുന്നതെന്ന് പരിഗണിക്കുന്നില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഒക്ടോബർ 21ന് മണ്ടാവ, ഖിംസാർ എന്നിവിടങ്ങളില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് വിജയിക്കുമെന്ന ആത്മവിശ്വാസവും മുഖ്യമന്ത്രി പ്രകടിപ്പിച്ചു. ദേശീയതയുടെ പേരിൽ ബിജെപി രാഷ്ട്രീയം കളിക്കുകയും മതത്തിന്‍റെ പേരിൽ ഭിന്നത സൃഷ്ടിക്കുകയും ചെയ്യുന്ന നിലവിലെ സാഹചര്യം കണക്കിലെടുത്താണ് കൗൺസിലർമാരല്ലാത്തവരെ സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തലവന്മാരാക്കാൻ മന്ത്രിസഭ തീരുമാനിച്ചതെന്നും ഗെലോട്ട് പറഞ്ഞു. മതത്തിന്‍റെ പേരിൽ സമൂഹത്തില്‍ ഭിന്നത സൃഷ്‌ടിക്കരുതെന്നും ജാതിയുടെയോ സമുദായത്തിന്‍റെയോ വ്യത്യാസമില്ലാതെ എല്ലാ രാഷ്‌ട്രീയ പാര്‍ട്ടിയിലുള്ളവരുമായി ബന്ധം പുലര്‍ത്താൻ കോൺഗ്രസ് ആഗ്രഹിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.