ന്യൂഡൽഹി: ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ലഘൂകരിക്കുകയും തലസ്ഥാനത്ത് വാഹനങ്ങൾ ആരംഭിക്കുകയും ചെയ്തതോടെ ഡൽഹിയിലെ മലിനീകരണ തോത് വർധിക്കാൻ തുടങ്ങി. ശനിയാഴ്ച രാവിലെ ഒൻപത് മണിക്ക് വായു ഗുണനിലവാര സൂചിക (എക്യുഐ) 162 രേഖപ്പെടുത്തി. പ്രധാന മലിനീകരണ കണങ്ങളായ പിഎം 10- 193ഉം പിഎം 2.5 -79 ഉം ആണ്.
നഗരത്തിലെ പ്രധാന മേഖലകളായ സിരിഫോർട്ട്, ഡൽഹി യൂണിവേഴ്സിറ്റി, ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം എന്നിവിടങ്ങളിൽ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് ശേഖരിച്ച കണക്കനുസരിച്ച് വായുവിന്‍റെ ഗുണനിലവാരം യഥാക്രമം 130, 184, 130 എന്നിങ്ങനെയായിരുന്നു. ചാന്ദ്‌നി ചൗക്ക് മാർക്കറ്റിലെ പിഎം 10- 157ഉം പിഎം 2.5- 211ഉം രേഖപ്പെടുത്തി. അശോക് വിഹാറിൽ 207, ഐടിഒ 243, മുണ്ട്ക 229, വസീർപൂർ 223 എക്യുഐ രേഖപ്പെടുത്തി.