ന്യൂഡല്‍ഹി: സർഗാത്മകതയില്‍ എന്നും വ്യത്യസ്തരാണ് രാജ്യത്തെ തന്നെ മികച്ച ക്ഷീരോത്പാദന പ്രസ്ഥാനമായ അമൂല്‍. ഡല്‍ഹി തെരഞ്ഞെടുപ്പിലെ ആംആദ്മി പാർട്ടിയുടെ മിന്നും വിജയത്തിന് പിന്നാലെ കെജ്‌രിവാളിന് അഭിനന്ദനമർപ്പിച്ച് പുറത്തിറക്കിയ അമൂലിന്‍റെ പുതിയ പരസ്യ ചിത്രം ഏവരെയും ആകർഷിച്ചിരിക്കുകയാണ്.
-
#Amul Topical: Arvind Kejriwal’s party makes it three in a row in Delhi! pic.twitter.com/Ff1QnnLP8B
— Amul.coop (@Amul_Coop) February 12, 2020 " class="align-text-top noRightClick twitterSection" data="
">#Amul Topical: Arvind Kejriwal’s party makes it three in a row in Delhi! pic.twitter.com/Ff1QnnLP8B
— Amul.coop (@Amul_Coop) February 12, 2020#Amul Topical: Arvind Kejriwal’s party makes it three in a row in Delhi! pic.twitter.com/Ff1QnnLP8B
— Amul.coop (@Amul_Coop) February 12, 2020
അമൂലിന്‍റെ ഔദ്യോഗിക ട്വിറ്റർ പേജില്‍ ഡല്‍ഹിയില്‍ മൂന്നാം തവണയും അരവിന്ദ് കെജ്‌രിവാൾ എന്ന ഹാഷ്ടാഗോടു കൂടിയാണ് കമ്പനി ഡൂഡില്‍ പുറത്ത് വിട്ടത്.
'അപരാജിത്'(AAParajit) എന്ന തലക്കെട്ടോടു കൂടി പാർട്ടി ചിഹ്നമായ ചൂലിന്‍റെ പുറത്തിരുന്നു ആംആദ്മി നേതാവ് അരവിന്ദ് കെജ്‌രിവാൾ പറന്നു പോകുന്നതാണ് ചിത്രത്തിലുള്ളത്.
സമൂഹ മാധ്യമങ്ങളില്‍ ചിത്രം വൈറലായതോടെ നിരവധി പേരാണ് അമൂലിനെ പുകഴ്ത്തി രംഗത്തെത്തിയത്. ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ 62 സീറ്റുകളോടെയാണ് ആംആദ്മി അധികാരത്തിലെത്തിയത്.