ETV Bharat / bharat

ഡല്‍ഹിയില്‍ അമ്മയും മക്കളും ട്രെയിന് മുന്നിലേക്ക് എടുത്തു ചാടി ആത്മഹത്യ ചെയ്‌തു - crime news

മന്ദാവലിയില്‍ താമസിക്കുന്ന സ്‌ത്രീ ആറും എട്ടും വയസുള്ള പെണ്‍മക്കളുമായാണ് ആത്മഹത്യ ചെയ്‌തത്. ഒരു വയസുള്ള ആണ്‍കുട്ടി പരിക്കുകളോടെ രക്ഷപ്പെട്ടു.

East Delhi  Train accident  Mandawali  Woman commits suicide  Rail tracks  ഡല്‍ഹിയില്‍ അമ്മയും മക്കളും ട്രെയിന് മുന്നിലേക്ക് എടുത്തു ചാടി ആത്മഹത്യ ചെയ്‌തു  ഡല്‍ഹി  ക്രൈം ന്യൂസ്  crime news  crime latest news
ഡല്‍ഹിയില്‍ അമ്മയും മക്കളും ട്രെയിന് മുന്നിലേക്ക് എടുത്തു ചാടി ആത്മഹത്യ ചെയ്‌തു
author img

By

Published : Jul 2, 2020, 4:44 PM IST

ന്യൂഡല്‍ഹി: ട്രെയിനു മുന്നിലേക്ക് എടുത്തു ചാടി ഡല്‍ഹിയില്‍ അമ്മയും മക്കളും ആത്‌മഹത്യ ചെയ്‌തു. കിഴക്കന്‍ ഡല്‍ഹിയിലെ മന്ദാവലിയിലാണ് സംഭവം നടന്നത്. സ്‌ത്രീയും മക്കളായ രണ്ട് പെണ്‍കുട്ടികളും സംഭവ സ്ഥലത്തു തന്നെ മരിച്ചു. ഒരു വയസുകാരനായ മകന്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. ആത്മഹത്യയുടെ കാരണം വ്യക്തമായിട്ടില്ല. മന്ദാവലിയില്‍ താമസിക്കുന്ന മുപ്പതുകാരി കിരണ്‍ ആണ് ആത്മഹത്യ ചെയ്‌തത്. ബിഹാറിലെ മുസാഫര്‍ നഗറാണ് കിരണിന്‍റെ ജന്മദേശം. ആറും എട്ടും വയസുള്ള പെണ്‍കുട്ടികളും ഒരു ആണ്‍കുട്ടിയുമായി ഭര്‍ത്താവിനൊപ്പം താമസിക്കുകയായിരുന്നു സ്‌ത്രീ.

പുലര്‍ച്ചെ നാല് മണിയോടെ വിവരം ലഭിച്ചതെന്ന് പൊലീസ് പറഞ്ഞു. അന്വേഷണം നടത്തുകയാണെന്ന് റെയില്‍വെ ഡിസിപി ഹരീന്ദ്ര സിങ് പറഞ്ഞു. പുലര്‍ച്ചെ റെയില്‍വെ ട്രാക്കിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഗുഡ്‌സ് ട്രെയിന്‍ ഡ്രൈവറാണ് വിവരം സ്റ്റേഷനിലറിയിച്ചത്. ഏത് ട്രെയിന് മുന്നിലേക്കാണ് സ്‌ത്രീ എടുത്തു ചാടിയതെന്ന് വ്യക്തമായിട്ടില്ല. ദമ്പതികള്‍ തമ്മില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്ന് അടുത്ത വൃത്തങ്ങള്‍ പറയുന്നു. കേസന്വേഷണത്തിന്‍റെ ഭാഗമായി ഭര്‍ത്താവിനെ പൊലീസ് വിളിപ്പിച്ചിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.