ന്യൂഡൽഹി: ജാമിയ മില്ലിയ ഇസ്‌ലാമിയ സർവകലാശാലയ്ക്ക് സമീപം പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന പ്രതിഷേധത്തിനിടെയുണ്ടായ അക്രമത്തിൽ ഉൾപ്പെട്ട 70പേരുടെ ചിത്രങ്ങൾ ഡൽഹി പൊലീസ് പുറത്തുവിട്ടു. 2019 ഡിസംബർ 15ന് നടന്ന സംഘർഷത്തിലെ അക്രമികളുടെ ചിത്രങ്ങളാണ് പുറത്തുവിട്ടത്.
നിരവധി എഫ്ഐആറുകളാണ് സംഭവത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഡൽഹി പൊലീസിന്‍റെ ക്രൈംബ്രാഞ്ച് സംഘവും സംഭവത്തിൽ അന്വേഷണം തുടരുന്നുണ്ട്. ഡിസംബർ പതിനഞ്ചിനുണ്ടായ പൗരത്വ ഭേദഗതിക്കെതിരായ പ്രതിഷേധത്തിനിടെ ജാമിയ മിലിയ വിദ്യാർഥികളും പൊലീസും തമ്മിൽ ഏറ്റുമുട്ടിയിരുന്നു.