ന്യൂഡല്‍ഹി: നിസാമുദീനില്‍ യുവാവിനെ കുത്തികൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. കുര്‍സോ നഗര്‍ സ്വദേശിയായ 32 കാരന്‍ ഹാസിനെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. വാഹനം നിര്‍ത്തുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തിലെത്തിച്ചതെന്ന് പൊലീസ് പറയുന്നു. കേസില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്‌തു. ഇവര്‍ക്കെതിരെ കൊലപാതക കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. തൊണ്ടിമുതല്‍ പൊലീസ് കണ്ടെടുത്തു. കൊല്ലപ്പെട്ടയാള്‍ 17 ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു. ഇയാളുടെ ഭാര്യയാണ് പൊലീസിനെ വിളിച്ചറിയിച്ചത്. ഇയാളുടെ ശരീരത്തില്‍ ഒന്നിലധികം മുറിവുകളുണ്ടായിരുന്നു.
ഡല്‍ഹിയില്‍ യുവാവിനെ കുത്തികൊലപ്പെടുത്തി; രണ്ട് പേര്‍ അറസ്റ്റില്‍ - ഡല്‍ഹി
വാഹനം നിര്‍ത്തുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തിലെത്തിച്ചതെന്ന് പൊലീസ്