ന്യൂഡൽഹി: ഡൽഹിയിലെ ദ്വാരകയിൽ ഐആർഎസ് ഓഫീസർ കാറിനുള്ളിൽ ആത്മഹത്യ ചെയ്‌തു. ആസിഡ് ആസിഡ് പോലുള്ള പദാർഥം കഴിച്ചാണ് ഓഫീസർ ആത്മഹത്യ ചെയ്‌തതെന്നും കാറിനുള്ളിൽ നിന്ന് ആത്മഹത്യ കുറിപ്പ് കണ്ടെടുത്തെന്നും പൊലീസ് പറഞ്ഞു. ഒരാഴ്‌ച മുമ്പ് ഐആർഎസ് ഓഫീസർ കൊവിഡ് പരിശോധനക്ക് വിധേയമായിരുന്നു. പരിശോധനാഫലം നെഗറ്റീവ് ആയിരുന്നുവെങ്കിലും താൻ മൂലം കുടുംബാംഗങ്ങൾക്ക് രോഗം വരുമെന്ന് പേടിച്ചാണ് ആത്മഹത്യ ചെയ്‌തതെന്നും പൊലീസ് അറിയിച്ചു. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നെന്നും പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുകൊടുക്കുമെന്നും പൊലീസ് വ്യക്തമാക്കി.
ഐആർഎസ് ഓഫീസർ കാറിനുള്ളിൽ ആത്മഹത്യ ചെയ്‌തു - ഡൽഹി വാർത്ത
താൻ മൂലം കുടുംബാംഗങ്ങൾക്ക് കൊവിഡ് വരുമെന്ന ഭയത്താലാണ് ഐആർഎസ് ഓഫീസർ ആത്മഹത്യ ചെയ്‌തതെന്ന് പൊലീസ് പറഞ്ഞു.