ന്യൂഡൽഹി: കഴിഞ്ഞ വർഷം ഡിസംബറിൽ ജാമിയ മിലിയ ഇസ്ലാമിയ (ജെഎംഐ) സർവകലാശാലയിലും പരിസരത്തും ഉണ്ടായ അക്രമവുമായി ബന്ധപ്പെട്ട ഒരു കൂട്ടം ഹർജികളില്‍ വാദം കേൾക്കുന്നത് ഡൽഹി ഹൈക്കോടതി ജൂലായ് 21 ലേക്ക് മാറ്റി. ചീഫ് ജസ്റ്റിസ് ഡിഎൻ പട്ടേലിന്‍റെയും ജസ്റ്റിസ് പ്രതീക് ജലന്‍റെയും അധ്യക്ഷതയിലുള്ള ഡിവിഷൻ ബെഞ്ചാണ് കേസിൽ വാദം കേൾക്കുന്നത്ക്ക് മാറ്റിയത്.
അഭിഭാഷകൻ സ്നേഹ മുഖർജി, സിദ്ധാർത്ഥ് സീം എന്നിവരുടെ അഭിഭാഷകൻ നബില ഹസൻ സമർപ്പിച്ച ഹർജികളാണ് ജൂലായ് 21ലേക്ക് മാറ്റി വെച്ചത്.
നിരായുധരും സമാധാനപരവുമായി പൗരത്വ ഭേദഗതി നിയമത്തിനെതിരെ (സിഎഎ) സമരം നടത്തിയ വിദ്യാർഥികൾകളെ പൊലീസ് നിഷ്കരുണം മർദ്ദിച്ചതായി ഇവർ വാദിച്ചു.
ടിയർ ഗ്യാസ് ഷെല്ലുകൾ, മുളക് ഉപയോഗിച്ചുള്ള സ്ഫോടകവസ്തുക്കൾ, റബ്ബർ ബുള്ളറ്റുകൾ എന്നിവ പ്രതിഷേധക്കാർക്കെതിരെ ഉപയോഗിച്ച നടപടികളെ അഭിഭാഷകർ ചോദ്യം ചെയ്തു.