ETV Bharat / bharat

കര്‍ഷക സമരത്തെ പിന്തുണച്ച് മന്ത്രിമാരും ആംആദ്മി എംഎല്‍എമാരും നിരാഹാരസമരത്തില്‍ - കര്‍ഷക സമരം

പാർട്ടി ആസ്ഥാനത്ത് സംഘടിപ്പിച്ച സമരത്തില്‍ മന്ത്രിമാരായ സത്യേന്ദർ ജെയിൻ, ഗോപാൽ റായ്, പാർട്ടി നേതാവ് ആതിഷി മർലീന എന്നിവരും പങ്കെടുക്കുന്നു

Delhi govt ministers, AAP MLAs hold 'hunger strike' in support of farmers' protest  hunger strike  support farmers protest  Delhi govt ministers AAP MLAs  കര്‍ഷക സമരത്തെ പിന്തുണച്ച് മന്ത്രിമാരും ആംആദ്മി എംഎല്‍എമാരും നിരാഹാരസമരത്തില്‍  നിരാഹാരസമരം  കര്‍ഷക സമരം  അരവിന്ദ് കെജ്‌രിവാൾ
കര്‍ഷക സമരത്തെ പിന്തുണച്ച് മന്ത്രിമാരും ആംആദ്മി എംഎല്‍എമാരും നിരാഹാരസമരത്തില്‍
author img

By

Published : Dec 14, 2020, 5:32 PM IST

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്‍റെ കാർഷിക നിയമങ്ങളിൽ പ്രതിഷേധിക്കുന്ന കർഷകരെ പിന്തുണച്ച് ഉപമുഖ്യമന്ത്രി മനീഷ് സിസോഡിയ ഉൾപ്പടെ ഡല്‍ഹിയിലെ മുതിർന്ന മന്ത്രിമാരും ആം ആദ്മി എം‌എൽ‌എമാരും നിരാഹാര സമരം നടത്തുന്നു. പാർട്ടി ആസ്ഥാനത്ത് സംഘടിപ്പിച്ച സമരത്തില്‍ മന്ത്രിമാരായ സത്യേന്ദർ ജെയിൻ, ഗോപാൽ റായ്, പാർട്ടി നേതാവ് ആതിഷി മർലീന എന്നിവരും പങ്കെടുക്കുന്നു.

കർഷകരുടെ പ്രതിഷേധത്തെ പിന്തുണച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഏകദിന ഉപവാസം പ്രഖ്യാപിച്ചതിനെ തുടർന്നാണ് മന്ത്രിമാര്‍ ഉപവാസം അനുഷ്ഠിച്ചത്. കർഷകരുടെ പ്രക്ഷോഭത്തിൽ പങ്കുചേരാൻ ആം ആദ്മി പ്രവർത്തകരോട് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. കർഷകരുടെ എല്ലാ ആവശ്യങ്ങളും കേന്ദ്രം ഉടൻ അംഗീകരിക്കണമെന്നും താങ്ങുവില ഉറപ്പ് നൽകുന്ന ബിൽ കൊണ്ടുവരണമെന്നും കെജ്‌രിവാൾ ആവശ്യപ്പെട്ടു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.