ETV Bharat / bharat

കൊവിഡ് രോഗികള്‍ക്ക് സഹായമായി ആപ്പ് പുറത്തിറക്കി ഡല്‍ഹി സര്‍ക്കാര്‍ - ഡല്‍ഹി

'ഡല്‍ഹി കൊറോണ' എന്നാണ് ആപ്പിന് പേരിട്ടിരിക്കുന്നത്. ഡല്‍ഹിയിലെ എല്ലാ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളുടെയും വിവരം ആപ്പ് വഴി ലഭ്യമാകും.

Delhi govt  mobile app for covid-19 patients  Arvind Kejriwal  കൊവിഡ് രോഗികള്‍ക്ക് സഹായമായി ആപ്പ് പുറത്തിറക്കി ഡല്‍ഹി സര്‍ക്കാര്‍  ഡല്‍ഹി  കൊവിഡ് 19
കൊവിഡ് രോഗികള്‍ക്ക് സഹായമായി ആപ്പ് പുറത്തിറക്കി ഡല്‍ഹി സര്‍ക്കാര്‍
author img

By

Published : Jun 2, 2020, 3:13 PM IST

ന്യൂഡല്‍ഹി: കൊവിഡ് രോഗികള്‍ക്ക് സഹായവുമായി ആപ്പ് പുറത്തിറക്കി ഡല്‍ഹി സര്‍ക്കാര്‍. 'ഡല്‍ഹി കൊറോണ' എന്നാണ് ആപ്പിന് പേരിട്ടിരിക്കുന്നത്. ഡല്‍ഹിയിലെ എല്ലാ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളുടെയും വിവരം ആപ്പ് വഴി ലഭ്യമാകും. ഓരോ ആശുപത്രികളിലും ഒഴിവുള്ള കിടക്കകളുടെ എണ്ണവും ആപ്പ് വഴി അറിയാന്‍ സാധിക്കും. 1031 എന്ന ഹെല്‍പ് ലൈന്‍ നമ്പര്‍ സേവനവും ജനങ്ങള്‍ക്കായി സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. ആരോഗ്യ സംവിധാനങ്ങളെക്കുറിച്ചും ആശുപത്രികളില്‍ കിടക്കകള്‍ ഇല്ലാത്തതിനെക്കുറിച്ചും സര്‍ക്കാറിന് നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും ഇപ്പോഴും ആശുപത്രികളില്‍ 4100 കിടക്കകള്‍ ഒഴിവാണെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ അറിയിച്ചു. ഭാവിയില്‍ ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാനാണ് പരിഹാരമായി സര്‍ക്കാര്‍ ആപ്പ് പുറത്തിറക്കിയത്.

ആശുപത്രികളില്‍ കിടക്കകള്‍ ഇല്ലെങ്കില്‍ ഹെല്‍പ് ലൈന്‍ വഴി ബന്ധപ്പെടാം. കൊവിഡിനെതിരെ പോരാടാന്‍ ഡല്‍ഹി തയ്യാറാണെന്നും മുഖ്യമന്ത്രി അറിയിച്ചു. ഗുരുതര ലക്ഷണങ്ങളുള്ള രോഗികളെ കിടത്തി ചികില്‍സിക്കുമെന്നും അദ്ദേഹം അറിയിച്ചു. ലക്ഷണങ്ങളില്ലാത്ത രോഗികളെ നിരീക്ഷിക്കാന്‍ പ്രത്യേക മെഡിക്കല്‍ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും കെജ്‌രിവാള്‍ കൂട്ടിച്ചേര്‍ത്തു. ഡല്‍ഹിയില്‍ കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നതിനിടെ ആവശ്യമായ കിടക്കകളും ഐസിയുകളുംവെന്‍റിലേറ്ററുകളും സജ്ജമാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.