ന്യൂഡൽഹി: ഡീസലിന്‍റെ മൂല്യവർധിത നികുതി (വാറ്റ്) നിലവിലുള്ള 30 ശതമാനത്തിൽ നിന്ന് 16.75 ശതമാനമായി കുറയ്ക്കുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഡൽഹി മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.
വാറ്റ് വെട്ടിക്കുറക്കുന്നത് വഴി ഡൽഹിയിലെ ഡീസൽ വില ലിറ്ററിന് 82 രൂപയിൽ നിന്ന് 73.64 രൂപയായി കുറയും. ഡൽഹിയുടെ സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുകയെന്നത് പ്രധാന വെല്ലുവിളിയാണെങ്കിലും ജനങ്ങളുടെ സഹകരണത്തോടെ അത് കൈവരിക്കുമെന്നും വെർച്വൽ വാർത്താസമ്മേളനത്തിൽ കെജ്‌രിവാൾ പറഞ്ഞു.