പുണ്യസ്ഥലങ്ങളിലൊന്നായ ജാർഖണ്ഡിലെ ദിയോഘർ പ്ലാസ്റ്റിക്ക് മാലിന്യങ്ങളാൽ നിറയുകയാണ്. പ്ലാസ്റ്റിക്കിന്‍റെ ഉപയോഗം കൂടിവരുന്ന സാഹചര്യത്തിൽ പ്ലാസ്റ്റിക് മാലിന്യത്തിന്‍റെ അപകടങ്ങളെക്കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കുകയാണ് ദിയോഗറിൽ നിന്നുള്ള പുരോഹിതൻ മഹേഷ് പണ്ഡിറ്റ്.
ജാർഖണ്ഡ് സർക്കാർ 2017ൽ പോളിത്തീൻ ഉപയോഗം നിരോധിച്ചിരുന്നുവെങ്കിലും ആളുകൾ പ്ലാസ്റ്റിക് ഉപയോഗിക്കുന്നത് തുടരുകയാണ്. മഹേഷ് പണ്ഡിറ്റ് തന്‍റെ മോട്ടോർ ബൈക്കിൽ മുദ്രാവാക്യം വിളിച്ച് നഗരത്തിലുടനീളം സഞ്ചരിച്ച് ജനങ്ങളെ ബോധവത്ക്കരിക്കാനുള്ള ശ്രമം തുടരുകയാണ്.
കഴിഞ്ഞ മൂന്ന് വർഷമായി ഈ പ്രചാരണത്തിൽ മഹേഷ് പണ്ഡിറ്റ് ഒറ്റയ്ക്കാണ്. നാട്ടുകാർ അദ്ദേഹത്തിന്‍റെ ലക്ഷ്യം മനസ്സിലാക്കിത്തുടങ്ങിയതോടെ പ്ലാസ്റ്റിക്ക് ഉപയോഗം കുറച്ചുതുടങ്ങി. മഹേഷിന്‍റെ പ്രവർത്തനം കണ്ട ജില്ലാ പബ്ലിക് റിലേഷൻസ് ഓഫീസർ മഹേഷിനെ സിംഗിൾ യൂസ് പ്ലാസ്റ്റിക് എലിമിനേഷന്‍റെ ബ്രാൻഡ് അംബാസഡറായി പരിഗണിക്കുകയായിരുന്നു.